ഗാലറി ഓഫ് നാച്പർ യൂട്യൂബ് ചാനൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ, കുറ്റിച്ചൽ പഞ്ചായത്തിലെ 101 കിടപ്പ് രോഗികൾക്ക് മെഡിക്കൽ കിറ്റ് കൾ വിതരണം ചെയ്തു. കുറ്റിച്ചൽ ആർ. കെ.ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുമേഷ് കോട്ടൂർ അധ്യക്ഷനായി. കോട്ടൂർ. ബി. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. കവടിയാർ കൊട്ടാരത്തിലെ അവിട്ടം തിരുന്നാൾ ആദിത്യവർമ്മ നിലവിളക്ക് കൊളുത്തി സമ്മേളനം ഉത്ഘാടനം ചെയ്തു. റിട്ടയേർഡ് ജഡ്ജി എ. കെ. ഗോപകുമാർ, ജോയിൻ്റ് എക്സൈസ്കമ്മിഷണർ ഡി.ബാലചന്ദ്രൻ, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ഡോ: സുനിത എം.വി ,ധനുജകുമാരി, ഡോക്ടർ ചിത്രാ രാഘവൻ, കെ.എൻ. ശ്യം മോഹൻലാൽ IFS , കാട്ടാക്കട ഡി.വൈ.എസ്.പി. എൻ ഷിജു, ഡോ: ഹേമ ഫ്രാൻസീസ്, ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് ജി. മണികണ്ഠൻ, ടി. അനിൽകുമാർ, സലീന ബീവി, ഡോ: മഞ്ചുമോഹൻദാസ്.എഴുത്ത് കാരി പ്രിയശ്യം, പാലിയേറ്റീവ് നേഴ്സ് ജാസ്മിൻ റോസ്, ബി.എൽ. ഷിബു, വിശാഖ്, റോസ്നി ജി.എസ്. തുടങ്ങിയവർ സംസാരിച്ചു. അതിഥികൾക്ക് ചന്ദനതൈ നൽകിയാണ് സ്വീകരിച്ചത്. കാട്ടാക്കട മാതാ കോളേജിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ ആദരവ് നൽകി.