പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം ഇരുപത്തി മൂന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങിൽ വച്ച് പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായം നിർവ്വഹിച്ചു

0

തിരു: 2003 മുതൽ കേരളത്തിൽ തുടർച്ചയായി എല്ലാ വർഷവും ജനുവരി 9, 10, 11 തീയതികളിൽ നടന്നു വരുന്ന പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം ഇരുപത്തി മൂന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങിൽ വച്ച് പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായം നിർവ്വഹിച്ചു. സംസ്ഥാനമൃഗ സംരക്ഷണ- ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി ലോഗോ സ്വീകരിച്ചു. എൻ.ആർ.ഐ. കൗൺസിൽ വൈസ് ചെയർമാൻ ശശി. ആർ. നായർ, ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, പ്രൊഫ. പി.ജെ.കുര്യൻ, എം.എം ഹസൻ, എൻ.പിതാംബരക്കുറുപ്പ്, ഫൊക്കാന മുൻ പ്രസിഡണ്ടും കേരള ടൈംസ് മാനേജിംഗ് ഡയറക്ക്റ്റുമായ പോൾ കറുകപ്പള്ളി എന്നിവർ സമീപം. 2026 ജനുവരി മുതൽ 20 27 ജനുവരി വരെ ഒരു കൊല്ലം നീണ്ടു നിൽക്കുന്ന കർമ്മ പരിപാടികളാണ് രജത ജൂബിലിയിലുൾപ്പെടുത്തുന്നത്. രജത ജൂബിലിയോടനുബന്ധിച്ചു വിദേശ മലയാളികളുടെ സഹകരണത്തോടെ പ്രവാസി ഭാരതി ജൂബിലി
മന്ദിരം നിർമ്മിക്കുമെന്നു സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

You might also like
Leave A Reply

Your email address will not be published.