ബേപ്പൂർ വാട്ടർ ഫെസ്റ്റ് : സംഘാടക – സുരക്ഷാ മികവ് മാതൃകാപരം. എം.ഡി.സി. ടൂറിസം വകുപ്പിനെയും, ബന്ധപ്പെട്ട അധികാരികളെയും അഭിനന്ദിച്ചു

0

കോഴിക്കോട് : ജനുവരി 4, 5 തീയതികളിൽ ബേപ്പൂർ ചാലിയം ബീച്ചിൽ നടത്തിയ ഇൻറർനാഷണൽ വാട്ടർ ഫെസ്റ്റ് മികച്ച രീതിയിൽ സംഘടിപ്പിച്ച ടൂറിസം വകുപ്പ് മന്ത്രി, ടൂറിസം വകുപ്പ്, കോഴിക്കോട് കോർപ്പറേഷൻ,ജില്ല ഭരണകൂടം, പോലീസ്, അഗ്നിശമനസേന, അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥരെയും, വർണ്ണ വിസ്മയം തീർത്ത് പരിപാടികൾ അവതരിപ്പിച്ച നാവിക – തീര സംരക്ഷണ സേന, വൺ ഇന്ത്യ കൈറ്റ് ടീം, ചടങ്ങിൽ പങ്കെടുത്ത സെലിബ്രിറ്റികൾ, ആകർഷകമായ ആധുനിക നൂതന വ്യത്യസ്ത വിവിധ പരിപാടികൾ അവതരിപ്പിച്ചവരെയും, പ്രത്യേകിച്ച് ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ വിപുലമായ പാർക്കിംഗ് സൗകര്യം സുരക്ഷാസംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയ എല്ലാവരെയും മലബാർ ഡെവലപ്മെൻറ് കൗൺസിൽ യോഗം അഭിനന്ദനങ്ങൾ അറിയിച്ചു.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് പരിപാടിയിൽ സംഭവിച്ച അനിഷ്ഠ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതലുകൽ എടുക്കണം എന്ന് കേരള ടൂറിസ, ഗതാഗത മന്ത്രിമാർ, ഗതാഗത സെക്രട്ടറി, ഉത്തര മേഖല പോലീസ് ഐജി, സിറ്റി കമ്മീഷണർ, ട്രാഫിക് ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണർ എന്നിവർക്ക് മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡൻറ് ഷവലിയാർ സിഇ ചാക്കണ്ണിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ വച്ച് നേരത്തെ നിവേദനം നൽകി ചർച്ച ചെയ്തിരുന്നു.
ബേപ്പൂരിൽ നടത്തിയ വാട്ടർ ഫെസ്റ്റ് മലബാറിന്റെ ടൂറിസം മേഖലയെ ലോക ശ്രദ്ധയിൽ എത്തിക്കാൻ കഴിഞ്ഞു എന്ന് യോഗംവിലയിരുത്തി. കോഴിക്കോട് കൗൺസിൽ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഷെവ.സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു
വാട്ടർ ഫെസ്റ്റിന്റെ സവിശേഷതകൾ വിശദീകരിച്ചു. രക്ഷാധികാരി എ.ശിവശങ്കരൻ, ടി. പി. വാസു, ഡോക്ടർ അഖിൽ. ആർ. കൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ. എം കെ അയ്യപ്പൻ, സെക്രട്ടറിമാരായ പി ഐ അജയൻ കുന്നോത്ത് അബൂബക്കർ, നോവക്സ് മൻസൂർ സി കെ, ജോസി വി ചുങ്കത്ത് എന്നിവർ സംസാരിച്ചു. സിസി മനോജ്
സ്വാഗതവും മധുജിത്ത് കേലാട്ട് നന്ദിയും രേഖപ്പെടുത്തി.

ഷെവ. സി. ഇ. ചാക്കുണ്ണി. 9847412000.
അഡ്വ. എം. കെ. അയ്യപ്പൻ.
08.01.2024

You might also like
Leave A Reply

Your email address will not be published.