തിരുവനന്തപുരം : നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ മഹാകവി കുമാരനാശാൻ സ്മാരക പുരസ്കാരം
വൈക്കം മാളവികയുടെ ‘ജീവിതത്തിന് ഒരു ആമുഖം’ എന്ന നാടകത്തിലെ അഭിനയത്തിനും
45 വർഷമായി നാടക വേദിയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചും പ്രദീപ് മാളവികയ്‌ക്ക് സമ്മാനിച്ചു.കവിയും ഗാനരചയിതാവുമായ
ശ്രീകുമാരൻതമ്പിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
ഡോ. ജോർജ് ഓണക്കൂർ, ഡോ. കവടിയാർ രാമചന്ദ്രൻ, ഡോ. എം. ആർ തമ്പാൻ,തിരുമല ശിവൻകുട്ടി,
ട്രസ്റ്റ് ചെയർപേഴ്സൺ സന്ധ്യാ ജയേഷ് പുളിമാത്ത്, സെക്രട്ടറി
ജി. ഗിരിജൻ ആചാരി തോന്നല്ലൂർ, റഹിം പനവൂർ, അഭിജിത് പ്രദീപ്, അഥീന ജി. എസ് തുടങ്ങിയവർ സംബന്ധിച്ചു.

റഹിം പനവൂർ
ഫോൺ : 9946584007