മഹാത്മാ ഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്തു
അസമാധാനത്തിന്റെയും, അക്രമവാസനകളടെയും അരങ്ങു വാഴുന്ന വർത്തമാന കാലഘട്ടത്തിൽ ഗാന്ധിജിയുടെ ജീവിത സന്ദേശങ്ങളും, ചിന്താധാരകളും ഉൾക്കൊണ്ടു ജീവിക്കുക എന്നതുമാത്രമാണ് ഏക മാർഗ്ഗമെന്ന് ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാ ഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോർജ്ജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി.
മഹാത്മാ ഗാന്ധി നാഷണൽ സെന്ററിന്റെ പ്രസിഡൻറ് വി.കെ. മോഹൻ അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ ജനറൽ സെക്രട്ടറി പി.ദിനകരൻ പിള്ള സ്വാഗതവും, പി.സി പ്രമോദ് കൃതജ്ഞതയും രേഖപ്പെടുത്തി.