തിരുവനന്തപുരം : മുംബൈ എന്റർടൈൻമെന്റ്
ഇൻറർനാഷനൽ ഫിലിം ഫെസ്ററിവൽ ഇന്ത്യ 2024 ലെ
മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ഡോ.ഗിരീഷ് ഉദിനൂക്കാരൻ ഫെസ്റ്റിവൽ പ്രസിഡന്റ്
അഡ്വ. മനോജ് അഖാരെയിൽ നിന്ന് ഏറ്റുവാങ്ങി.
ഫെസ്റ്റിവൽ ഡയറക്ടർ ഡോ.യോഗേഷ് പട്ടേൽ, അപ്പാസാഹേബ് ഷിൻറേ എന്നിവർ സംബന്ധിച്ചു.
സാൽമൻ 3 ഡി ചിത്രത്തിലെ “മെല്ലെ രാവിൽ തൂവൽ വീശി….”എന്ന ഗാനത്തിന്റെയും നിനവായ് എന്ന സംഗീത വീഡിയോയിലെ “ഒരു പാട്ടുപാടാൻ കൊതിക്കും…”എന്ന ഗാനത്തിന്റെയും രചനകൾക്കാണ് പുരസ്‌കാരം.
മസ്ക്കറ്റിൽ പ്രാക്ടീസ് ചെയ്യുന്ന ഇ.എൻ.ടി സ്പെഷ്യലിസ്റ്റായ ഡോ. ഗിരീഷ് ഉദിനൂക്കാരൻ കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്.