വട്ടപ്പാറ ചിറ്റാഴ യൂണിറ്റി സെന്ററിൽ ഫാദർ തോമസ് കുളങ്ങരയുടെ നേതൃത്വത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

0

തിരു :വട്ടപ്പാറ ചിറ്റാഴ യൂണിറ്റി സെന്ററിൽ ഫാദർ തോമസ് കുളങ്ങരയുടെ നേതൃത്വത്തിൽ നടത്തിയ സ്നേഹസംഗമത്തിൽ സ്വാമി അശ്വതി തിരുനാൾ, ഇലവു പാലം ഷംസുദ്ദീൻ മന്നാനി, ഷെവലിയാർ എം കോശി, സഫീർ ഖാൻ മന്നാനി, അനസ് മൗലവി, രാജേന്ദ്രസ്വാമി, പനച്ചമൂട് ഷാജഹാൻ, ബ്രഹ്മകുമാരി സിസ്റ്റർ ബീന,ആക്ട്രസ് ഫാത്തിമ, പുലിപ്പാറ അഹമ്മദ്, അനിൽ സ്വാമിനിത്യ ചൈതന്യ, സലാഹുദ്ദീൻ കായംകുളം, സുനിത കൊഞ്ചിറവിള,വിഘ്‌നേശ്, കൈതമുക്ക് വിക്രമൻ, തുടങ്ങിയവർ പങ്കെടുത്തു. സന്ധ്യ സമയ പ്രാർത്ഥനയായ മഗ്‌രിബ് നമസ്കാരത്തിന് ഇലവുപാലം ഷംസുദ്ദീൻ മന്നാനിയുടെ നേതൃത്വത്തിൽ യൂണിറ്റി സെന്റർ ചാപ്പലിൽ അവസരം ഒരുക്കി. അത്താഴ സൗഹൃദ വിരുന്നു നടത്തി. ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കഥകളുടെ കുഞ്ഞുപുസ്തകം ഫാദർ തോമസ് കുളങ്ങരയ്ക്ക് പനച്ചമൂട് ഷാജഹാൻ നൽകി.സെക്രട്ടറി നന്ദി പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.