ചവറ കൊറ്റൻകുളങ്ങര ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ 1991 ബാച്ച് ജെ.അരുൺഘോഷ് പള്ളിശ്ശേരി സമ്മാനിച്ച ഓഡിയോ സിസ്റ്റം ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി ചിഞ്ചു റാണി മുതിർന്ന അദ്ധ്യാപിക ശ്രീമതി ഗീതാകുമാരിക്കു കൈമാറുന്നു
കൊല്ലം: ചവറ കൊറ്റൻകുളങ്ങര ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹയർസെക്കൻഡറി വിഭാഗത്തിന് വേണ്ടി 1991 ബാച്ച് കൂട്ടായ്മ സ്രഷ്ടാവും, കലാനിധി അംഗവും, പ്രവാസിയുമായ
ജെ.അരുൺഘോഷ് പള്ളിശ്ശേരി സമ്മാനിച്ച ഓഡിയോ സിസ്റ്റം ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി ചിഞ്ചു റാണി മുതിർന്ന അദ്ധ്യാപിക ശ്രീമതി ഗീതാകുമാരിക്കു കൈമാറുന്നു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഐ. ജയലക്ഷ്മി, ജില്ല പഞ്ചായത്ത് അംഗം അഡ്വ: സി. പി, സുധീഷ്കുമാർ, ചവറ ബ്ലോക്ക് പ്രസിഡൻ്റ് സന്തോഷ് തുപ്പാശ്ശേരി, എസ് എം സി ചെയർമാൻ എസ്. പ്രസന്നകുമാർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എസ്. മായാദേവി, പി. ടി. എ പ്രസിഡൻ്റ് ജി. ഉണ്ണികൃഷ്ണൻ, പി. ടി. എ. വൈസ് പ്രസിഡൻ്റ് കൃഷ്ണകുമാർ ആക്കാടി, 1991 കൂട്ടായ്മ അഡ്മിൻമാരായ അനിൽ തള്ളത്ത്, അഗസ്ത്യ. എൽ. പ്രസന്നൻ, ടി. കെ. സുരേഷ്, പ്രതിനിധികളായ അജയകുമാർ മാവൂർ, ഋഷികേശ് എന്നിവർ സമീപം