ഹെൽത്ത്‌ സൈൻസ്, യുഎസ്എയുടെ പ്രൊഡക്റ്റ് ലോഞ്ച് ജനുവരി 28ന് തിരുവനന്തപുരത്ത്

0

തിരുവനന്തപുരം: ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലാബുകൾ, ക്ലിനിക്കുകൾ, ഹോം കെയർ സേവനദാതാക്കൾ എന്നിവയുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും ഡോക്ടർമാർക്ക് പരിചരണ ഗുണനിലവാരത്തിൽ വൻ മെച്ചങ്ങൾ വരുത്താനും നിർമിതബുദ്ധിയാൽ രൂപപ്പെടുത്തിയ നൂതന സോഫ്റ്റ്‌വെയർ കേരളത്തിൽ അവതരിപ്പിക്കുന്നു. അമേരിക്കൻ കമ്പനിയായ ഹെൽത്ത്‌ സൈൻസ് ആണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഈ സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നത് കേരളത്തിലെ പ്രമുഖ ഹോം കെയർ സേവനദാതാവായ കെയർ ആന്റ് ക്യൂറിനുവേണ്ടിയാണ്.
ജനുവരി 28 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇൻ ൽ പ്രൊഡക്റ്റ്
ലോഞ്ച് നടക്കും. ഹെൽത്ത്‌ സൈൻസ് കേരളത്തിലെ കെയർ ആന്റ് ക്യൂറുമായുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും.
മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരിക്കും. ഗോപിനാഥ് മുതുകാട്, ഡോ. ആർ. റിജു എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെയും സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ മറ്റ് വ്യക്തികളെയും ചടങ്ങിൽ ആദരിക്കും.ഹെൽത്ത്‌ സൈൻസ് ഹെഡ് ഓഫ് പ്രൊഡക്റ്റ്സ് ആൻഡ് ഓപ്പറേഷൻസ് പി. ശിവകുമാർ,കെയർ ആന്റ് ക്യൂർ
മാനേജിംഗ് ഡയറക്ടർ,
ഷിജു സ്റ്റാൻലി, ഹെൽത്ത്‌ സൈൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനന്ത്‌ നാഗനാഥൻ,
ഗ്ലോബൽ കൺസൾട്ടന്റ് ഹരി നമ്പൂതിരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

റഹിം പനവൂർ
ഫോൺ :9946584007

You might also like
Leave A Reply

Your email address will not be published.