തിരുവനന്തപുരം : മലയാളത്തിന്റെ മൺമറഞ്ഞ ചലച്ചിത്ര സംഗീത സംവിധായകരായ എം. എസ്. ബാബുരാജിനും, എ.റ്റി. ഉമ്മറിനും പ്രണാമം അർപ്പിച്ച് ദേശീയ മലയാള വേദിയുടെ 41 ഗായകർ ഇരുവരും ഈണം നൽകിയ 50 ഗാനങ്ങൾ ആലപിച്ചു. തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങായിരുന്നു വേദി. എം.എസ്. ബാബുരാജിന്റെയും, എ.റ്റി. ഉമ്മറിന്റെയും ജന്മവാർഷിക അനുസ്മരണം ചലച്ചിത്ര സംവിധായകനും, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും കൂടിയായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക പ്രമീള മുഖ്യാതിഥിയായി. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി വർക്കിംഗ് പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ് അധ്യക്ഷത വഹിച്ചു. ദേശീയ മലയാള വേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ സ്വാഗതവും, പ്രസിഡന്റ് മുജീബ് റഹ്മാൻ കൃതജ്ഞതയും പറഞ്ഞു. ചലച്ചിത്ര സംവിധായകൻ ജോളിമസ്, ദേശീയ മലയാളവേദി കൺവീനർ
ഡോ. നിസാമുദ്ദീൻ, ഗ്ലോബൽ ഹെൽത്ത് ആൻഡ് എജുക്കേഷൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം.ഇ. അനസ്, മുഹമ്മദ് റാഫി കൾച്ചറൽ ഹർമണി സൊസൈറ്റി പ്രസിഡന്റ് ഷീലാവിശ്വനാഥ്, ഗായകനും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണ, എം.എച്ച്. സുലൈമാൻ, ഡോ. കൃഷ്ണലത, ഷാജിമോൻ ഇടുക്കി, ഗിരിജാ ദേവി, ശോഭാ കുമാരി, സമീർ കെ.തങ്ങൾ, റജീന പെരിന്തൽമണ്ണ, കെന്നറ്റ് ഗോമസ്, ആറ്റിങ്ങൽ സുരേഷ്, യാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ 18 വർഷമായി വിവിധ ആതുരാലയങ്ങളിലായി 52 തവണ രക്തദാനവും, കഴിഞ്ഞ 12 വർഷമായി തെരുവോരത്തെ യാചകർക്ക് അന്നദാനവും ചെയ്തുവരുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എസ്. വിനയചന്ദ്രൻ നായർ, കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി സാമൂഹ്യ പ്രവർത്തന രംഗത്ത് തുടരുന്ന അഡ്വ. ഫസീഹ റഹീം, സ്കൂൾ കലോത്സവ പ്രതിഭ ജുവെൽ മരിയ എബ്രഹാം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച 11 വ്യക്തികളെ ആദരിച്ചു
You might also like