തിരു: കേരളത്തിൻ്റെ വ്യാവസായിക- വാണിജ്യ ബന്ധം ശക്തമാക്കാനും കൂടുതൽ തൊഴിലവസരം സൃഷ്ടിച്ചെടുക്കുവാനും ഗൾഫ് രാജ്യങ്ങളുടെ സഹകരണം ഏറെ ഗുണം ചെയ്തുവരുന്നുവെന്ന് തൊഴിൽ – വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
ഇൻഡോ – അറബ് ഫ്രണ്ട്ഷിപ്പ് സംഘടിപ്പിച്ച ഇൻഡോ – ഖത്തർ സൗഹാർദ്ദ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി .ഖത്തറിലെ പ്രമുഖരായ ഡോ:അമാനുള്ള വടക്കേങ്ങര, മനോജ് സാഹിബ് ജൻ, ബേനസീർ മനോജ് സാഹിബ് ജൻ എന്നിവർക്കും , ഇന്ത്യയിലെ കോ -ഓർഡിനേറ്റർ റെയ്ച്ചൽ നെൽസണും , ജീവകാരുണ്യ പ്രവർത്തക ഷീബാ സാന്ദ്രക്കും മന്ത്രി ഉപഹാരങ്ങൾ സമർപ്പിച്ചു. മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന സംഗമ ചടങ്ങിൽ അഡ്വ. ദീപാ ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി. എൻ. പീതാംബരക്കുറുപ്പ്, ഇ. എം. നജീബ്,ആർ.പി. ഗ്രൂപ്പ് ഹെഡ് ജയപ്രകാശ്,കലാപ്രേമി ബഷീർ ബാബു, ബദറുദീൻ മൗലവി, തെക്കൻ സ്റ്റാർ ബാദുഷ, ബാബു ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു ആലപിച്ച മതമൈത്രി ഗാനം ഇൻഡോ – ഖത്തർ ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു.
You might also like