തിരു: മൂന്നര പതിറ്റാണ്ട് കാലം വിദേശ ഭാരതീയരുടെ വിശിഷ്യാ കേരളീയരുടെ .ക്ഷേമത്തിന് ഊന്നൽ നൽകി പ്രവാസി സംഘാടന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുവാൻ പ്രേരകമായി മാറിയ
പ്രഥമ പ്രവാസി സംഘടന സ്ഥാപകനായ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയവും വിലപ്പെട്ടത് മാണെന്നു കേരള ഗവർണ്ണർ ശ്രീ . രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു.
എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് ഗുണകരവും സഹായകരവുമാണെന്നും അഹമ്മദിന്റെ നേതൃത്വം മികവുറ്റതാണെന്നും
ഗവർണ്ണർ അഭിപ്രായമായി പറഞ്ഞു.. പ്രവാസി കോൺക്ലേവ് ട്രസ്റ്റ് ചെയർമാനും ഫൊക്കാന മുൻ പ്രസിഡണ്ടുമായ പോൾ കറുകപ്പള്ളി,എൻ. ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ സീനിയർ വൈസ് ചെയർമാൻ
ശശി. ആർ. നായർ , വേൾഡ് മലയാളി അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ജയദേവൻ, കൗൺസിൽ വനിതാ
വിഭാഗം നേതാക്കളായ ഷൈനി മീരാ |, ലൈ ജു റഹീം എന്നിവരോടൊപ്പം രാജ്ഭവനിൽ വച്ച്
നടത്തിയ കൂടിക്കാഴ്ചയിലാണ്
ഗവർണ്ണറുടെ അഭിപ്രായം.
You might also like