കർഷക പരിശീലനവും ഉത്പാദനോപാധികളുടെ വിതരണവും

0

ഐ.സി.എ.ആർ.- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മണ്ണൂത്തിയിൽ (തൃശൂർ) കർഷക പരിശീലനവും ഉത്പാദനോപാധികളുടെ വിതരണവും 11.2.2025 ന് നടത്തി. സി.ടി.സി.ആർ.ഐ. യുടെ പട്ടികജാതി ഉപ പദ്‌ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കർഷകർക്കായാണ് പദ്‌ധതി നടപ്പിലാക്കുന്നത്. പദ്‌ധതിയുടെ ഉത്‌ഘാടനം കില ഡയറക്ടർ ജനറലും; MGNREGA മിഷൻ ഡയറക്ടറുമായ (കേരള സർക്കാർ) ശ്രീ. നിസാമുദീൻ എ. (ഐ.എ.എസ്) നിർവഹിച്ചു. കർഷകരുടെ സമൂഹത്തിലുള്ള പ്രാധാന്യവും, രാജ്യത്തിന്റെ വികസനത്തിനായുള്ള ഇവരുടെ പ്രവർത്തനത്തെയും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. ഡോ. മണി ചെല്ലപ്പൻ, ഡീൻ, അഗ്രികൾച്ചർ കോളേജ്, കെ.എ.യു., വെള്ളാനിക്കര ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. സി.ടി.സി.ആർ.ഐ. യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും പ്രോഗ്രാം ലീഡറുമായ ഡോ. കെ. സുനിൽ കുമാർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ശ്രീ. പി.പി. രവീന്ദ്രൻ, പാണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ്, ശ്രീ.പി.എസ്.ബാബു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, ഡോ.പി.ബി. പുഷ്പലത, പ്രൊഫ. ആൻഡ് ഹെഡ് (റിട്ട.), വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിശീലനത്തിന്റെ ഭാഗമായി ‘മധുരക്കിഴങ്ങിന്റെയും, ചേനയുടെയും ശുദ്ധമായ വിത്ത് ഉത്പാദനം’ എന്ന വിഷയത്തിൽ ഡോ. കെ. സുനിൽ കുമാർ (പ്രിൻസിപ്പൽ സയന്റിസ്റ്, ഐസിഎആർ-സി.ടി.സി.ആർ.ഐ.), ‘കിഴങ്ങുവിളകളിലെ സംയോജിത കീട നിയന്ത്രണം’ എന്ന വിഷയത്തിൽ ഡോ. ഇ.ആർ.ഹരീഷ് (സീനിയർ സയൻ്റിസ്റ്റ് ഐസിഎആർ-സി.ടി.സി.ആർ.ഐ.), ‘മെച്ചപ്പെട്ട കിഴങ്ങുവിളകളുടെ ഇനങ്ങൾ’ എന്ന വിഷയത്തിൽ ഡോ. രഹാന എസ്. എൻ. (സയൻ്റിസ്റ്റ്, ഐസിഎആർ-സി.ടി.സി.ആർ.ഐ.) എന്നിവർ ക്ലാസ് എടുത്തു. ശ്രീ. സതീശൻ ബി. (ടെക്നിക്കൽ അസിസ്റ്റന്റ്, ഐസിഎആർ-സി.ടി.സി.ആർ.ഐ.) ‘കിഴങ്ങുവികളിലെ മിനിസെറ്റ് ടെക്‌നിക്‌’ എന്ന വിഷയത്തിൽ പരിശീലന പരിപാടി സങ്കടിപ്പിച്ചു. ഡോ. ഇ.ആർ.ഹരീഷ് സ്വാഗതവും, ശ്രീമതി. രമ്യ, വി. എം (എഡിഎ, ഒല്ലൂക്കര) നന്ദിയും പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.