ഐ.സി.എ .ആർ – കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പറക്കോട് ബ്ലോക്കിൽ (പത്തനംതിട്ട) കർഷക പരിശീലനവും ഉത്പാദനോപാധികളുടെ വിതരണവും 27.1.2025 ന് കെ. വി. എം.എസ് ഹാളിൽ വച്ച് നടന്നു. സി.ടി .സി.ആർ.ഐ യുടെ പട്ടിക ജാതി ഉപ പദ്‌ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കർഷകർക്കാണ് പദ്‌ധതി നടപ്പിലാക്കുന്നത്. പദ്‌ധതിയുടെ ഉത്‌ഘാടനം കലഞ്ഞൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി റ്റി.വി. പുഷ്പവല്ലി നിർവഹിച്ചു. സി.ടി .സി.ആർ.ഐ യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും പദ്‌ധതിയുടെ ലീഡറുമായ ഡോ. കെ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മണിയമ്മ, കലഞ്ഞൂർ പഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീമതി മിനി എബ്രഹാം, മെമ്പർമാരായ ശ്രീ. എസ്.പി. സജൻ, ശ്രീമതി ബിന്ദു, ശ്രീ ഷാജി അലക്സാണ്ടർ, ശ്രീമതി ആശ സജി എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. റോണി വര്ഗീസ് പങ്കെടുത്തു.