കൊല്ലം: ചവറ തെക്കുംഭാഗം ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മകരം രോഹിണി മഹോൽസവത്തോടനുബന്ധിച്ചുള്ള അഞ്ചാം
ഉൽസവം 2025 ഫെബ്രുവരി 2ന് ക്ഷേത്ര ആചാരപ്രകാരവും ഭക്തി നിർഭരമായ പൂജകളോടും കൂടി പൂർവ്വാധികം ഭംഗിയായി ശ്രീ ജെ. അരുൺഘോഷ്
പള്ളിശ്ശേരിയുടെ വകയായി നടത്തപ്പെടുന്നു. ക്ഷേത്രത്തിലെ സാധരണ ചടങ്ങുകൾക്കു പുറമേ പുഷ്പാലങ്കാരം, രാവിലെ 7.30 മുതൽ
മയ്യനാട് ശ്രീരഞ്ജിനി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന
അഖണ്ഡനാമ ജപ യജ്ഞം 8.00 മുതൽ
അന്നദാനം,
വൈകീട്ട് 6.30 മുതൽ
സോപാന സംഗീതം (ചവറ ഹരീഷ്) 7.00 മണിക്ക് ദീപാരാധന, ദീപക്കാഴ്ച, വെടിക്കെട്ട്
7.30 മുതൽ
മ്യൂസിക് നൈറ്റ് – 2025 (അവതാർ മോഹൻ
അവതരിപ്പിക്കുന്ന
കീബോർഡ് & മെലടിക്ക ഫ്യൂഷൻ, ഹരികുമാർ & പാർട്ടി അവതരിപ്പിക്കുന്ന കരോക്കെ) എന്നീ പരിപാടികൾ ഉണ്ടായിരിക്കും. ഏവരുടെയും സഹായ സഹകരണങ്ങളും
മഹാനീയ സാന്നിദ്ധ്യവും
പ്രതീക്ഷിച്ചു കൊള്ളുന്നു.
You might also like