തിരു : കണിയാപുരം ന്യൂ ജ്യോതി പബ്ലിക് സ്കൂൾ പതിനഞ്ചാം വാർഷിക സമ്മേളനം ഫാത്തിമ ഓഡിറ്റോറിയത്തിൽ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സൗത്ത് സോൺ ട്രാഫിക് പോലീസ് സൂപ്രണ്ട് എം.കെ. സുൽഫിക്കർ ഉദ്ഘാടനം ചെയ്തു.ചലച്ചിത്രതാരം ദീപ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വാർഡ് മെമ്പർമാരായ അബ്ദുൽസലാം, സഫീർ. റ്റി , നോവലിസ്റ്റ് അഡ്വ: ചുള്ളാളം ബാബുരാജ്,ഹെഡ് മിസ്ട്രെസ് ഷീജ അൻസാരി, ടീച്ചർമാരായ ജാസ്മിൻ ജബ്ബാർ, തസ്നി എന്നിവർ പ്രസംഗിച്ചു. രാവിലെ മുതൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. സമ്മാനം നേടിയതും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഒപ്പം രക്ഷകർത്താക്കളെയും പൊന്നാട ചാർത്തി ആദരിച്ചു.