പ്രവാസി ലീഗ് സഹന സമരം വേറിട്ടൊരനുഭമായി ഇടതു സർക്കാരിന് പ്രവാസികൾക്ക് നൽകാനുള്ളത് സമ്മേളനങ്ങളും പ്രഭാഷണങ്ങളും മാത്രം: ഡോ: എം. കെ.മുനീർ
തിരുവനന്തപുരം: കേരളത്തിൻറെ സാമ്പത്തിക സാമൂഹിക മേഖലയിൽ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവാസ സമൂഹത്തോടും പ്രത്യേകിച്ച് അറുപത് കഴിഞ്ഞ പ്രവാസികളോടും സർക്കാർ കാണിക്കുന്ന അനീതിക്കും അവഗണനക്കും എതിരെ സെക്രട്ടറിയേറ്റ് നടയിൽ പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സഹന സമരം വേറിട്ടൊരനുഭവമായി. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ കറുത്ത ഷാളു കളണിഞാണ് നൂറുക്കണക്കിന് പ്രവാസികൾ സമരത്തിൽ പങ്കാളികളായത്.
തിരിച്ചു വന്ന മുതിർന്നു പ്രവാസികളെ സർക്കാർ മറക്കുന്നു എന്ന പ്രമേയവുമായി സംഘടിപ്പിച്ച സമരം
മുസ്ലിം ലീഗ് നിയമഭാ പാർട്ടി ഉപനേതാവ് ഡോ:എം.കെ മുനീർ ഉൽഘാടനം ചെയ്തു
ഇടതു സർക്കാർ വാഗ്ദാനങ്ങളുടെ സർക്കാർ മാത്രമായി മാറിയെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപ നേതാവ് എം.കെ മുനീർ പറഞ്ഞു. പിണറായി പ്രവാസികളുടെ താല്പര്യങ്ങൾക്കെതിരാണ്.സമ്മേളനങ്ങളും പ്രഭാഷണവുമാണ് മാത്രമാണ് അവർക്ക് പ്രവാസികൾക്ക് നൽകാനുള്ളത്. വിദേശ നാടുകൾ നടത്തിയ പ്രസംഗത്തിന്റെ കിളിപ്പുകൾ ഞങ്ങൾ മറന്നിട്ടില്ല.അവ യാഥാർത്ഥ്യമായിരുന്നുവെങ്കിൽ ഇന്ന് പ്രവാസികൾക്ക് സർക്കാരിൻ്റെ മുമ്പിൽ യാചിക്കേണ്ടി വരുമായിരുന്നില്ല. മുനീർ പറഞ്ഞു.
മുതിർന്ന പ്രവാസികളുടെ പെൻഷൻ സർക്കാർ ഗൗരവത്തിൽ എടുക്കണം അവ ഒരു പ്രത്യേക പെൻഷൻ പദ്ധതി ആയി മാറ്റാൻ സർക്കാർ കഴിയണം മുനീർ പറഞ്ഞു.
പ്രവാസികളുടെ ആരോഗ്യം നഷ്ടപ്പെട്ടത് ഈ നാടിനെ കെട്ടിപ്പടുക്കുന്നതിന് വിദേശ നാണ്യം നേടിത്തരുന്നതിന് വേണ്ടി ജീവിതം ഹോമിച്ചതുകൊണ്ടാണ് .ആദ്യകാല പ്രവാസികളിൽ ഭൂരിഭാഗവും ഇന്ന് മാരകമായ രോഗങ്ങൾക്ക് അടിമകളാണ്.അവർക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതികൾ സർക്കാർ രൂപപ്പെടുത്തേണ്ടത്. അദ്ദേഹം പറഞ്ഞു
പ്രവാസികൾക്ക് പഞ്ചായത്തുകളിൽ ആവശ്യമായ പദ്ധതികൾ രൂപപ്പെടുത്തുന്നതിന് സർക്കാറിന്റെ കോഡിനേഷൻ കമ്മിറ്റിയിൽ ഒരു തീരുമാനമെടുത്താൽ മാത്രം മതിയാകും. പക്ഷേ ഗവൺമെൻറ് അത് ചെയ്യുന്നില്ല.തിരിച്ചുവന്ന് പ്രവാസികളോട് നീതി നിർവഹിക്കാത്ത ഒരു ഗവൺമെൻറ് ആണ് കേരളത്തിലുള്ളത് സാധാരണക്കാരായ പ്രവാസി കൾക്ക് വേണ്ടി ഒന്നും ചെയ്യാൻ സർക്കാർ തയ്യാറല്ലെങ്കിൽ ഒരു കാര്യം ഞങ്ങൾ ഉറപ്പു തരുന്നു അവരുടെ കാര്യം വരുംകാലങ്ങളിൽ ഞങ്ങൾ നോക്കിക്കൊള്ളും. അദ്ദേഹം പറഞ്ഞു.
പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു .പി അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: എൻ ഷംസുദ്ധീൻ എം.എൽ എ ഉബൈദുള്ള എംഎൽഎ, കെ. ആബിദ് ഹുസയിൻ തങ്ങൾ എം.എൽ എ അഡ്വ : എസ്. ടി. യു സംസ്ഥാന പ്രസിഡണ്ട് എം. റഹ്മത്തുള്ള
കാപ്പിൽ മുഹമ്മദ് പാഷ കെ സി അഹമ്മദ് പി എം കെ കാഞ്ഞിയോ പി എം എ ജലീൽ ഉമയനല്ലൂർ ശിഹാബുദ്ദീൻ മുസ്തഫ കെ കെഅലി ശുഹൈബ് അബ്ദുല്ലക്കോയ എൻ പി ഷംസുദ്ദീൻ സലാം വളാഞ്ചേരി കലാപ്രേമി മാഹിൻ തുടങ്ങിയവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതവും നെല്ലനാട് ഷാജഹാൻ നന്ദിയും പറഞ്ഞു. ജില്ലാഭാരവാഹികളായ സിപിവി അബ്ദുല്ല, ടി എച്ച് കുഞ്ഞാലി ഹാജി, അഹമ്മദ് കുറ്റിക്കാട്ടൂർ, മുഹ്സിൻ എം ബ്രൈറ്റ്, സി. മുഹമ്മതലി ടി.എസ് ഷാജി, കാദർ ഹാജി ചെങ്കള, യു.പി.അബ്ദുറഹ്മാൻ, പി.കെ മജീദ് ഹാജി, സൈഫുദ്ദീൻ വലിയകത്ത് , പി.കെ മൂസ , എം.എ സക്കീർ ഹാജി,നാസർ കുറുമ്പല്ലൂർ, മുഹമ്മത് വളഞ്ചുഴി , ആലംകോട് ഹസ്സൻ പി. ഇബ്രാഹീം ഹാജി, റിയാസ് അൽ ഫൗസ്, കുമ്മാളിൽ മുഹമ്മദ്, യൂസുഫ് പടിയത്ത്,തുടങ്ങിയവർ പ്രസംഗിച്ചു
പ്രവാസി ക്ഷേമനിധിയിൽ ആവശ്യമായ ഭേദഗതികൾ വരുത്തി മുതിർന്ന പ്രവാസികൾക്ക്
പ്രവാസി പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുക.
പ്രവാസികൾക്കായി ആരോഗ്യ സുരക്ഷാ പദ്ധതികൾ ആവിഷ്കരിക്കുക ത്രിതല പഞ്ചായത്ത് പദ്ധതികളിൽ നിശ്ചിത ശതമാനം തുക പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കാൻ അനുമതി നൽകുക
ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കായി സ്ഥിരം സമിതികൾ രൂപീകരിക്കുക.പ്രവാസി ക്ഷേമനിധിയിൽ നിന്നും നൽകുന്ന ചികിത്സ , വിദ്യാഭ്യാസം, മരണം തുടങ്ങി വക്കു നൽകുന്ന ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി തിരുവനന്തപുരത്ത് നടത്തിയ സഹന സമരം ഡോ :എം.കെ. മുനീർ ഉൽഘാടനം ചെയ്യുന്നു സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ , അഡ്വ റഹ് മത്തുള്ള , കെ.പി. ഇമ്പിച്ചി മമ്മു ഹാജി,കാപ്പിൽ മുഹമ്മദ് പാഷ , കെ. സി. അഹമ്മത് തുടങ്ങിയവാണ് മുൻ നിരയിൽ