തിരു. മഹല്ല് ശാക്തീകരണ രംഗത്ത് കാൽ നൂറ്റാണ്ടിൽ ഏറെയായി മാതൃകാ പ്രവർത്തനം നടത്തി വരുന്ന അഡ്വ മമ്മു തളിപ്പറമ്പ് നയിക്കുന്ന ‘മഹല്ല് ശാക്തീകരണം, സമഗ്ര വികസന പദ്ധതി’ എന്ന ഓൺലൈൻ വെബിനാർ നാളെ (21,വെള്ളി)രാത്രി എട്ടര മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുമെന്ന് സ്നേഹതീരം ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈൻ അറിയിച്ചു. കിംസ് ഹെൽത്ത് ചെയർമാൻ ഡോ എം ഐ സഹദുള്ള വെബിനാർ ഉദ്ഘാടനം ചെയ്യും. സ്നേഹതീരം പ്രസിഡന്റ് ഇ എം ന
ജീബിൻറെ അദ്ധ്യക്ഷതയിൽ നടക്കുന്ന വെബിനാറിൽ, ലഹരി മുക്ത മഹല്ല് എന്ന വിഷയത്തെ അധികരിച്ച് റിട്ട. ഡി വൈ എസ് പി, സി എ അബ്ദുൽ റഹീം സംസാരിക്കും.
മീറ്റിംഗ് ഐ ഡി. 862 3847 1533.
പാസ് കോഡ്. 12345