ശ്രീ അയ്യങ്കാളി സ്മാരക യുപിഎസ് സ്കൂൾ. 120 മത് വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃദിനവും യാത്രയപ്പ് സമ്മേളനവും നടന്നു
മഹാനായ നവോത്ഥാന നായകൻ ശ്രീ. അയ്യൻകാളി 1904ൽ സ്ഥാപിച്ച ശ്രീ അയ്യങ്കാളി സ്മാരക യുപിഎസ് സ്കൂൾ , 120 -ാം മത് വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃദിനവും യാത്രയപ്പ് സമ്മേളനവും നടന്നു.
രാവിലെ 10 മണിക്ക് നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഈശ്വര പ്രാർത്ഥന നടത്തി.ശ്രീ പുന്നല ശ്രീകുമാർ ചെയർമാൻ അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് അധ്യക്ഷ പ്രഭാഷണം നടത്തുകയും പി ടി എ പ്രസിഡൻ്റ് അബ്ദുൽ മജീദ് സ്വാഗതവും, പ്രശസ്ത സിനിമതാരം ശ്രീ. ജോബി ഉദ്ഘാടനവും നടത്തി. തുടർന്ന് റിപ്പോർട്ട് H M റ്റി. ശ്രീമതി. അജിത നിർവ്വഹിച്ചു. സ്കൂൾ ലീഡർ ഫാത്തിമ മുഫീദ ആശംസാപ്രസംവും , സർവ്വീസിൽ നിന്ന് വിരമിക്കുന്ന ദീപ ജി. നാഥിനെ മറുപടി പ്രസംഗവും നടത്തി. കൃതജ്ഞത, ശ്രീ. അബ്ദുൾ സലാം സ്കൂൾ അധ്യാപകൻ നടത്തി………
തുടർന്ന് രണ്ട് മണിക്ക് ശേഷം വിദ്യാർതികളുടെ കലാപരിപാടികൾ നടക്കുകയും 5 മണിയോ പര്യവസാനിക്കുകയാം ചെയ്തു