കലാനിധി ഇരുപത്തഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ സമാപനം സംവിധായകന്‍. കെ. മധുവും മീഡിയ പുരസ്ക്കാരസമര്‍പ്പണം പ്രേംകുമാറും നിര്‍വഹിച്ചു
കലാനിധി ഇരുപത്തഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ സമാപനം സംവിധായകന്‍. കെ. മധുവും മീഡിയ പുരസ്ക്കാരസമര്‍പ്പണം പ്രേംകുമാറും നിര്‍വഹിച്ചു.
കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ 25-ാം വാര്‍ഷിക ആഘോഷവും എസ്.പി. ബി – ഒ.എന്‍.വി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സ്മൃതി പുരസ്കാര സമര്‍പ്പണവും ഫിലിം ടെലിവിഷന്‍ മീഡിയ ഓണ്‍ലൈന്‍ അവാര്‍ഡ് വിതരണവും താരനിശയും മഹേശ്വരം ശ്രീ ശിവപാര്‍വ്വതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ കലാനിധി ചെയര്‍പേഴ്സണ്‍ ശ്രീമതി ഗീതാരാജേന്ദ്രന്‍റെ അധ്യക്ഷതയില്‍ സിനിമ സംവിധായകന്‍ ശ്രീ.കെ. മധു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കലാനിധി ട്രസ്റ്റിന്‍റെ 25-ാം ആഘോഷത്തിന്‍റെ സമാപന ചടങ്ങില്‍ കലാ-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ മീഡിയ മേഖലയിലുള്ള പ്രഗല്‍ഭരുടെ സാന്നിധ്യത്തില്‍ മഹേശ്വരം ശ്രീ ശിവപാര്‍വ്വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ചു. ചടങ്ങില്‍ നടനും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ ശ്രീ.പ്രേംകുമാര്‍, പ്രൊഫസര്‍ കുമാര കേരളവര്‍മ്മ (സ്വാതി തിരുനാള്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍, കലാനിധി മുഖ്യരക്ഷാധികാരി), നിര്‍മ്മാതാവ് ശ്രീ. കിരീടം ഉണ്ണി, സംഗീതസംവിധായകയും പിന്നണി ഗായികയുമായ പ്രൊഫ.എന്‍. ലതിക, സംവിധായകനായ ശ്രീ.നേമം പുഷ്പരാജ്, ശ്രീ. ജെ.അര്‍ജുന്‍ വിളയാടിശ്ശേരിയില്‍ (ഫ്ളവേഴ്സ് ടിവി പ്രൊഡ്യൂസര്‍, ഇത് ഐറ്റം വേറെ), ശ്രീമതി സംഗീത മധു (ജനപ്രിയ വാരിക നാന), ശ്രീ. ആര്‍. ഹരിദാസ് (ന്യൂസ് പ്രൊമോ വീഡിയോ എഡിറ്റര്‍ റിപ്പോര്‍ട്ടര്‍ ടിവി), ശ്രീ. സുധി നര്‍ക്കിലക്കാട് (പോര്‍ട്ടര്‍ ടിവി), ഷിജു.എസ്. പി നല്ലില (കവി ഗാനരചയിതാവ്), ശ്രീ. വാവ സുരേഷ് (പാമ്പ് ഗവേഷകന്‍, വന്യജീവി സംരക്ഷകന്‍), ശ്രീ. അരുണ്‍ ഘോഷ് പള്ളിശ്ശേരി (ഘോഷ് പ്രൊഡക്ഷന്‍സ്), കലാമണ്ഡലം ശ്രീരേഖ ജി നായര്‍, ശ്രീ.ഗോപന്‍ ഗോപാലകൃഷ്ണന്‍ (പ്രമോ ഡയറക്ടര്‍ റിപ്പോര്‍ട്ട് ടിവി), ശ്രീ, ഹിലാല്‍. എ (റിപ്പോര്‍ട്ടര്‍ ടിവി), ശ്രീ. എം. കെ മോഹന്‍ (മോഹന്‍ അസോസിയേറ്റ്സ്), ശ്രീമതി. ശ്രീജ ഗോപന്‍ (കവിയത്രി, ഗാന രചയിതാവ്), ശ്രീമതി സുവര്‍ണ്ണ കുമാരി (എഴുത്തുകാരി),
ശ്രീ.ലിയോ രാധാകൃഷ്ണന്‍ (ഡിജിറ്റല്‍ വാര്‍ത്ത വിഭാഗം മേധാവി കൗമുദി ടിവി),
ശ്രീ. അനില്‍കുമാര്‍ (കലാകൗമുദി പബ്ലിക്കേഷന്‍സ് വെള്ളിനക്ഷത്രം)
ശ്രീ. പി.കൃഷ്ണകുമാര്‍ (ദൂരദര്‍ശന്‍ ന്യൂസ് പ്രൊഡ്യൂസര്‍), ശ്രീമതി സരള എസ് (സാഹിത്യകാരി), ശ്രീ. എസ് വിനയചന്ദ്രന്‍ നായര്‍ (കാരുണ്യ പ്രവര്‍ത്തകന്‍), ശ്രീ. സതീഷ് തൃപ്പരപ്പ് (ഗാനരചയിതാവ്), ശ്രീ. ലജീഷ് അത്തിലട്ട് (പിന്നണിഗായകന്‍), ശ്രീ. പ്രദീപ് തൃപ്പരപ്പ് (കവി, ഗാനരചയിതാവ്, നോവലിസ്റ്റ്, കഥാകൃത്ത്) എന്നിവരുടെ മഹനീയ സാന്നിധ്യം വേദിയെ ധന്യമാക്കി.
പി ജയചന്ദ്രന്‍ സ്മൃതി പ്രഥമ പുരസ്കാരം പിന്നണി ഗായികയും സംഗീത സംവിധായികയുമായ പ്രൊഫ. എന്‍ ലതികയ്ക്കും ആര്‍ട്ടിസ്റ്റ് നമ്പൂതിരി സ്മൃതി പുരസ്കാരം സിനിമ സംവിധായകനായ ശ്രീ. നേമം പുഷ്പരാജിനും ഒഎന്‍വി സ്മൃതി ഗാന മാലിക പുരസ്കാരം ശ്രീ. ഷിജു എസ് പി നല്ലിലയ്ക്കും സമ്മാനിച്ചു. ഭാവഗായകന്‍ പി. ജയചന്ദ്രന്‍റെ സ്മൃതി ഗാനാലാപനം കലാനിധി ബാലകലാ പ്രതിഭ ബേബി ധനശ്രീ അനില്‍ ആലപിച്ചു. കലാനിധി പ്രതിഭ മാസ്റ്റര്‍ ഗിരീഷ് മഹേശ്വരം ശ്രീ ശിവ പാര്‍വതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി രചിച്ചതും സംഗീത സംവിധായകനും ഗായികനുമായ ശ്രീ. സുമേഷ് അയിരൂര്‍ സംഗീതസംവിധാനം നിര്‍വഹിച്ചതുമായ ഗാനം ആലപിച്ചു.
കലാനിധി അംഗമായ ശ്രീമതി ശാലിനി അനിലും സംഘവും അവതരിപ്പിച്ച ഗണേശ സ്തുതിയോടുകൂടി കലാനിധി ട്രസ്റ്റിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്‍റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന താരനിശ തുടക്കം കുറിച്ചു.
കലാനിധി അംഗമായ ഘോഷ് പ്രൊഡക്ഷന്‍സിന്‍റെ നിര്‍മ്മാതാവ് നിര്‍മ്മാണം നിര്‍വഹിച്ച് ഭാവ ഗായകന്‍ പി. ജയചന്ദ്രന്‍ ആലപിച്ച തത്ത്വമാം പൊന്‍പടി എന്ന വീഡിയോ ആല്‍ബത്തിന്‍റെ നൃത്താവിഷ്കാരം കലാ നിധി അംഗവും നൃത്തധ്യാപികയുമായ സ്വാതിശ്രീ വിജയലക്ഷ്മിയുടെ ശിഷ്യരും കലാനിധി പ്രതിഭകളും മിനിസ്ക്രീന്‍ താരങ്ങളുമായ ശ്രീ. മഹാദേവ്, കുമാരി. വി. കാര്‍ത്തി, ശ്രീലക്ഷ്മി നന്ദന എന്നിവര്‍ ചേര്‍ന്ന് വേദിയില്‍ അവതരിപ്പിച്ചു.
കലാനിധി അംഗങ്ങളും കലാനിധി പ്രതിഭകളുമായ ശ്രീമതി മായ കൈലാസ്, ശ്രീമതി മീര സംസ്കൃതി, കുമാരി ശ്രേയ മഹേഷ്, കുമാരി അശ്വിനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്താവിഷ്കാരം വേദിയെ ധന്യമാക്കി. കലാനിധി പാട്ട് കുടുംബത്തിന്‍റെ ഗാനമാധുര്യം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു.
ഊരുപൊലിയാട്ടം, നാടന്‍പാട്ടും ദൃശ്യാവിഷ്കാരി, ശ്രീ. വാവ സുരേഷിന്‍റെ നാഗദേവതകളുടെ ദൃശ്യാവിഷ്കാരി, ശ്രീ. രാജേഷ് കൊട്ടാരത്തില്‍ അവതരിപ്പിച്ച കോമഡി ഷോയും വേദിയില്‍ അരങ്ങേറി. ഉരുപോലി യാട്ടം. നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും വേദിയില്‍ അരങ്ങേറി.
കലാനിധി ട്രസ്റ്റിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം അര്‍ഹിക്കുന്ന വാര്‍ത്ത പ്രാധാന്യം നല്‍കുവാന്‍ അപേക്ഷിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ഗീതാ രാജേന്ദ്രന്‍ കലാനിധി
(ചെയര്‍പേഴ്സണ്‍ & മാനേജിങ് ട്രസ്റ്റി)