പനച്ചമൂട് എൽപി സ്കൂൾ 107 -)o വാർഷികം വെള്ളറട : പനച്ചമൂട് എൽ. എം. എസ് ,എൽ. പി സ്കൂൾ 107- മത് വാർഷികാഘോഷം റവ :ബാലരാജ് താപസിന്റെ അദ്ധ്യക്ഷതയിൽ വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജ്മോഹൻ ഉത് ഘാടനം ചെയ്തു.വിനോദ് വെള്ളായണി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ലിസി റോബർട്ട്,ബെൻസിങ് മിറാണ്ട, പനച്ചമൂട് ഷാജഹാൻ, ഷിറാസ് ഖാൻ,പനച്ചമൂട് ശ്യാം, ഗായിക ബദറുന്നിസ, ഹസീസ, കുമാരി സോഫിയ എന്നിവർ പ്രസംഗിച്ചു.