പ്രാർത്ഥന സംഗമവും പഠന സഹായ വിതരണവും

0

തിരുവനന്തപുരം :റംസാൻ കാമ്പയിന്റെ ഭാഗമായി കേരളമുസ്‌ലിം ജമാഅത്ത് വള്ളക്കടവിൽ പ്രാർത്ഥനാ സംഗമവും പഠന സഹായ വിതരണവും സംഘടിപ്പിച്ചു.എ. മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ അംഗം ഏ. സൈഫുദ്ധീൻ ഹാജി ഉദ്ഘാടനം ചെയ്തു. വള്ളക്കടവ് മുസ് ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എസ്. എം. ഹനീഫ ഹാജി പഠനസഹായ വിതരണം നടത്തി.നിയാസ് സഖാഫി സുറൈജി പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി. ഡോക്ടർ അൻവർ നാസർ,എം. ഫിറോസ്, എ. കെ. സുൽഫിക്കർ, ഇ. നസീർ തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ അടിക്കുറിപ്പ് : റംസാൻ കമ്പയിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വള്ളക്കടവിൽ സംഘടിപ്പിച്ച പഠനസഹായ വിതരണം വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എസ്. എം. ഹനീഫ ഹാജി ഉത്ഘാടനം ചെയ്യുന്നു.

വിവരങ്ങൾക്ക്‌. ഫൈസൽ നാസർ : 9995969896

You might also like
Leave A Reply

Your email address will not be published.