ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ ഫോർട്ടുൺ ഫോർട്ട് കൊച്ചിൻ ആര്ട്ട് ഷോ നടക്കുന്നതിനിടയിൽ ഷോയിൽ പങ്കെടുത്ത ചിത്രകാരനായ ബേസിൽ
ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ ..ഫോർട്ടുൺ ഫോർട്ട് കൊച്ചിൻ ആര്ട്ട് ഷോ നടക്കുന്നതിനിടയിൽ ഷോയിൽ പങ്കെടുത്ത ചിത്രകാരനായ ബേസിൽ ബേബിക് കേരള ലളിത കലാ അക്കാദമി അവാർഡ് കിട്ടിയതും ..ഒരു അവാർഡ് ജേതാവ് ഷോയിൽ പങ്കെടുത്തത് അഭിമാന നിമിഷങ്ങളായിരുന്നു .എന്ന് ഷോയിലെ
ക്യൂറേറ്റർ രഹ്‌ന പറഞ്ഞു ..ബേസിൽ ബേബിക് ഷോയിലെ ക്യൂറേറ്റർ രഹനയും കലാകാരന്മാരും പൊന്നാട അണിയിച്ചു ആദരവ് പ്രകടിപ്പിച്ചു ..
ആദരവ് ചടങ്ങിൽ ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിലെ ഗാലറി മാനേജർ കോശി നിർവഹിച്ചു ..ആർട്ടിസ്റ്റുകളായ ചന്ദ്രബാബു , ആനന്ദ് ചാന്നാർ , രഞ്ജിത്ത്ലാൽ ആശംസകൾ അറിയിച്ചു .l
കേരള ലളിതകലാ അക്കാദമി 2023 – 24 ലെ സംസ്ഥാന ദൃശ്യകലാപുരസ്‌കാരങ്ങള്‍ ബേസിൽ ഉൾപ്പെടുന്ന ഏഴു കലാകാരന്മാർ കരസ്ഥമാക്കി.
മിസ്സിംഗ് സ്പേസ് മേക്കിങ് സ്പേസസ് എന്ന സീരീസിൽ നിന്ന് ‘എവരിതിങ് യു നോ ഈസ് നോട്ട് ടോട്ട് ബൈ ഹ്യൂമൻസ്’ എന്ന ചിത്രത്തിലാണ് ബഹുമതി.
എറണാകുളം ജില്ലയിലെ തിരുവാണിയൂർമീമ്പാറ സ്വദേശിയാണ് ചിത്രകാരൻ.
തൃശ്ശൂർ ഗവൺമെൻറ് ഫൈനാർട്‌സ് കോളേജിൽ നിന്ന് ബിരുദവും,
ഡൽഹി സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഫൈൻ ആർട്സിൽ കരസ്ഥമാക്കിയിട്ടുണ്ട്.
നിലവിൽ ചോയിസ് സ്കൂൾ തൃപ്പൂണിത്തുറയി’ൽ ഐബി വിഷ്വൽ ആർട്സ് വിഭാഗത്തിൽ ചിത്രകലാ അധ്യാപക കോഡിനേറ്ററാണ് ബേസിൽ