കുര്യാത്തി ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ ശിവരാത്രി മഹോത്സവത്തോടാ
നുബന്ധിച്ചു ഭാരത് മ്യൂസിക് അക്കാദമി നടത്തിയ ‘നാദ താള നൃത്ത ലയം’ പരിപാടി വലിയ ശ്രദ്ധേയമായി.അക്കാദമിയിലെ കുട്ടികളും അധ്യാപകരും ആണ് വേദിയിൽ പെർഫോം ചെയ്തത്. അക്കാദമിയിലെ കുട്ടികളുടെ രക്ഷകർത്താക്കൾ ആണ് പരിപാടിയുടെ വിജയത്തിൽ കൂടുതൽ പങ്കു വഹിച്ചതെന്നു അക്കാദമി ഡയറക്ടർ ഷംനാദ് ഭാരത് സംസാരിച്ചു.
അദ്ധ്യാപകരായ സ്വാതി രാമൻ,വിനയചന്ദ്രൻ, പ്രതിഭമണി,പ്രവീണ, ഷംനാദ് ഭാരത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പരിപാടി ഗംഭീരമാക്കിയത്.
പരിപാടിയുടെ അവതാരകൻ പ്രശസ്ഥ സിനിമ പി ആർ ഒ യും, ഭാരത് മ്യൂസിക് അക്കാദമിയുടെ പി ആർ ഒ യും ആയ റഹിം പനവൂർ ആണ്
അക്കാദമിയുടെ വിദ്യാർത്ഥികളുടെ നല്ല ഭാവി ഭാരത് മ്യൂസിക് അക്കാദമിയിൽ സുരക്ഷിതമാണ് എന്നും വെക്കേഷൻ ക്ലാസുകൾ ഏപ്രിൽ 2 മുതൽ ആരംഭിക്കുമെന്നും അക്കാദമി ഡയറക്ടർ ഷംനാദ് ഭാരത് വ്യക്തമാക്കി