തിരു :
മാനവ ഐക്യത്തിന്റെ മഹത്തായ മുദ്രപതിപ്പിക്കുന്ന പരിശുദ്ധ റംസാനിന്റെ പുണ്യങ്ങളുടെ പൂക്കാലം നമ്മുക്ക് എല്ലാപേര്‍ക്കും വിശുദ്ധി കൈവരുത്തട്ടെയെന്ന് കേരള സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍ബോധിപ്പിച്ചു.
വിശുദ്ധ റംസാന്‍ പ്രമാണിച്ച് പതിവുപോലെ പള്ളികളില്‍ കൃപാ ചാരിറ്റീസ് വിതരണം ചെയ്യുന്ന പുണ്യങ്ങളുടെ പൂക്കലം എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരള പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മാഹീന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രഥമ പുസ്തകം മുസ്ലിം ലീഗ് ദേശീയ സമിതി അംഗം ഷംസൂദ്ദീന്‍ ഹാജി ഏറ്റുവാങ്ങി.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞികുട്ടി ആശംസകള്‍ നേര്‍ന്നു.
അഡ്വ. കണിയാപുരം ഹലീം, മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് വൈ. നൗഷാദ്, സെക്രട്ടറി സുല്‍ഫീക്കര്‍, പ്രേംനസീര്‍ സുഹൃത്ത് സമിതി സ്റ്റേറ്റ് സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ എന്നീവര്‍ പങ്കെടുത്തു.
You might also like