വിഴിഞ്ഞം: വനിതാദിനത്തോടനുബന്ധിച്ച് അദാനി ഫൗണ്ടേഷൻ തീരദേശത്തെ വനിതാ ഫുട്ബോൾ ക്ലബുകൾക്കായി സംഘടിപ്പിച്ച വനിതാ ഫുട്ബോൾ ടൂർണമെന്റിൽ സാസ്ക് വള്ളവിള ചാംപ്യന്മാരായി. പൂവാർ എസ്ബിഎഫ്എ ആണ് റണ്ണേഴ്സ് അപ്പ്.
വിസിൽ എംഡി ഡോ. ദിവ്യ എസ് അയ്യർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. വാർഡ് കൗൺസിലർ പനിയടിമ, വിഴിഞ്ഞം ഇടവക വികാരി റവ. ഡോ. ഫാദർ നിക്കോളാസ്, അദാനി സിഎസ്ആർ വിഭാഗം മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ, പ്രോഗ്രാം മാനേജർ സെബാസ്ത്യൻ ബ്രിട്ടോ എന്നിവർ പ്രസംഗിച്ചു.