വിഴിഞ്ഞം : ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിന്റെ അൻപത്തിയഞ്ചാമത് വാർഷികാഘോഷവും രക്ഷാകർതൃ സംഗമവും വിപുലമായി സംഘടിപ്പിച്ചു.ഹാർബർ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ബഹു: കേരള ഫിഷറീസ്,സാംസ്കാരിക,യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. കോവളം നിയോജക മണ്ഡലം എം.എൽ.എ. അഡ്വ: എം. വിൻസെന്റ് അധ്യക്ഷതവഹിച്ചു.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ദിവ്യ. എസ്. അയ്യർ മുഖ്യാതിഥിയായിരുന്നു. ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹക്കീം ബുഖാരി സന്ദേശം നൽകി. മൽഹാർ 2k25 കലാവിരുന്ന് ഉദ്ഘാടനം സിനിമ പിന്നണി ഗായികയും സംഗീത സംവിധായികയുമായ അഡ്വ: ഗായത്രി.ആർ. നായർ നിർവഹിച്ചു.ഗായകരായ ബാജി ശ്യാം,മുഹമ്മദ് ഇസ്മാഈൽ തുടങ്ങിയവർ പങ്കെടുത്തു.
അദാനി പോർട്സ് സി.എസ്.ആർ.ഹെഡ് ഡോ: അനിൽ ബാലകൃഷ്ണൻ, ICARCMFRI വിഴിഞ്ഞം റീജിയണൽ ഹെഡ് ഡോ: ബി. സന്തോഷ്, എച്ച്.ഈ. ഡി. വിഴിഞ്ഞം എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ കുമാർർ, ലൈറ്റ് ഹൗസ് നാവിഗേഷൻ അസിസ്റ്റന്റ് ഡോ: വി.സുശീന്ദ്രൻ, തുടങ്ങിയവർ വിവിധ പ്രകടനങ്ങളിൽ മികവുതെളിയിച്ചവരെ അവാർഡ് നൽകി ആദരിച്ചു.വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ഷാഫി.യു., ബാലരാമപുരം എ.ഇ.ഓ. കവിത ജോൺ, ബാലരാമപുരം ബി.പി.സി. അനീഷ്.എസ്.ജി., വിഴിഞ്ഞം പോലീസ് സ്റ്റേഷൻ സി.ഐ. പ്രകാശ്, സി.ആർ.സി. കോഡിനേറ്റർ ശാലിനി,
സിറാജുൽ ഇസ്ലാം മദ്രസ മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ റസാക്ക്,മുഹമ്മദ് റിയാസ്, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, എം.പി.ടി.എ. പ്രസിഡന്റ് റളിയാ ബീഗം, എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, ഹെഡ്മാസ്റ്റർ,ബൈജു. എച്ച്.ഡി.,സ്റ്റാഫ് സെക്രട്ടറി ജോലാൽ തുടങ്ങിയവർ സംസാരിച്ചു.
You might also like