ബ്രേക്ക് ഫാസ്റ്റ് കഴിച്ചാല്‍ അമിതഭാരം കുറയ്ക്കാമെന്ന് വിശ്വസിക്കുന്നവരുണ്ട്
ഇതില്‍ വാസ്തവമില്ല. എന്നാല്‍ ശരീരഭാരം കുറയുന്ന തരത്തില്‍ ബ്രേക്ക് ഫാസ്റ്റ് ക്രമപ്പെടുത്താനാവും. നാരുകള്‍ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം നിത്യവും കഴിക്കുക. ശരീരഭാരവും ഡയബറ്റിസ് സാദ്ധ്യതയും കുറയും. പ്രോട്ടിന് സമ്ബന്നമായ ബ്രേക്ക് ഫാസ്റ്റും മികച്ചതാണ്. വയര്‍ നിറഞ്ഞെന്ന തോന്നലിലൂടെ അമിതഭക്ഷണത്തെയും പ്രതിരോധിക്കും. ഉയര്‍ന്ന കലോറിയുള്ള ബ്രേക്ക് ഫാസ്റ്റ് ശരീരഭാരം കൂട്ടും.മധുരപാനീയങ്ങള്‍, പഞ്ചസാരയിട്ട പാല്, പാന്‍ കേക്ക്, പേസ്ട്രി, എന്നിവയും ബ്രേക് ഫാസ്റ്റില്‍ ഉള്‍പ്പെടുത്തരുത്. ധാന്യങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറവായതിനാല്‍ അവ കഴിക്കാം . ഫ്രൂട്ട് ജ്യൂസിനുകള്ക്ക് പകരം പഴങ്ങള്‍ കഴിക്കുക. തവിട് കളയാത്ത ധാന്യങ്ങളുടെ പലഹാരങ്ങള്‍ കഴിക്കുക. ഇവ ശരീരഭാരം കുറയ്ക്കുക മാത്രമല്ല, ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ദഹനവും സുഗമമാക്കും. ബ്രെഡ്, പാസ്ത, മറ്റ് മൈദയടങ്ങിയ പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.