വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ആറ് സമിതികളാണ് ഇത്തവണ അബുദാബി മലയാളി സമാജത്തില്‍ നാടകം അവതരിപ്പിക്കുന്നത്. നാടകോത്സവത്തിന്റെ ആദ്യ ദിനം ദുബായ് ഭാവയാമി തീയറ്റേഴ്സ് അവതരിപ്പിച്ച പകല്ച്ചൂട്ട് എന്ന നാടകം അരങ്ങേറി. പ്രകാശന് കരിവെള്ളൂരിന്റെ രചനക്ക് വിനോദ് മണിയറയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
രണ്ടാമത് നാടകമായി ഐ.എസ്.സി അജ്മാന് അവതരിപ്പിക്കുന്ന ചേരള ചരിതം അരങ്ങേറും.16 വ്യാഴാഴ്ച്ച തീയറ്റര്‍ ദുബായിയുടെ ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും, 17 വെള്ളിയാഴ്ച്ച അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിക്കുന്ന ‘ശ്ഷീനു’, 23 ശനിയാഴ്ച്ച അബുദാബി മലയാളി സമാജത്തിന്റെ ‘ചാവേര്‍’, 25 ശനിയാഴ്ച്ച കനല് ദുബായ് അവതരിപ്പിക്കുന്ന ‘ദ്വന്ദം’ എന്നീ നാടകങ്ങള്‍ അരങ്ങിലെത്തും. പ്രശസ്ത നാടകപ്രവര്‍ത്തകരായ ശൈലജ ജല, സജി തുളസീദാസ് എന്നിവരാണ് വിധികര്‍ത്താക്കള്‍.