🔅 _*സമ്പത്ത് കുമിഞ്ഞ് കൂടുന്നത് ചിലർക്ക് ഒരു ഹരമാണ്. പക്ഷെ ഇവയിൽ 90 ശതമാനവും ഇവർക്ക് തന്നെ ഉപകാരപ്പെടാത്ത പണം ആകും.. പ്രയോജനരഹിതം എങ്കിൽ പിന്നെ എന്തിനാണ് അധിക പ്രയത്നവും സമ്പാദ്യവും?*_
🔅 _*ആർക്കും ഉപകാരപ്പെടാത്തവ എത്ര അധികം ഉണ്ടെങ്കിലും അവയെല്ലാം അനാവശ്യവും അനാരോഗ്യകരവും ആയിരിക്കും.ക്രയവിക്രയ സാധ്യത ഇല്ലാത്തത് എല്ലാം നിശ്ചലവും നിർഗുണവുമായിരിക്കും. അത് സ്വത്ത് ആയാലും സ്നേഹം ആയാലും സുരക്ഷിത അറകളിൽ പൂഴ്ത്തി വച്ചിരിക്കുന്നതെല്ലാം അവിടെ കിടന്ന് ശ്വാസം മുട്ടി മരിക്കും.*_
🔅 _*ഇന്നത്തെ നിക്ഷേപത്തിന് നാളെ എന്തെങ്കിലും ഗുണം ഉണ്ടാകണം. … അധ്വനിച്ച് നേടുന്നത് എല്ലാം മറ്റാർക്കൊ വേണ്ടി അവശേഷിപ്പിക്കുന്നതല്ല. അതിൽ കുറച്ചെങ്കിലും ചിലവിട്ട് ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതാണ് മിടുക്ക്.*_
🔅 _*വിതരണം ചെയ്യാൻ അറിയാത്തവർ സംഭരിച്ചിട്ട് എന്ത് കാര്യം? ചിലവഴിക്കുന്ന (അത് സ്വന്തമായിട്ടായാലും ) ഓരോ ചില്ലി കാശിലൂടെയും മറ്റു ചിലർ ജീവിതം കരുപ്പിടിപ്പിക്കുന്നുണ്ടാകും.*_
🔅 _*എന്റെ ജീവിതം എന്ത് വില കൊടുത്തും സുരക്ഷിതമാക്കുന്നത് സ്വാർത്ഥത. എല്ലാവർക്കും ജീവിക്കാൻ ഉതകുന്ന സാധ്യതകൾ രൂപപ്പെടുത്തുന്നത് കരുതൽ.*_
🔅 _*ഈ നിസാരമായ ജീവിതം അഭിനയിച്ച് തീർക്കാൻ ഇത്രയധികം സമ്പത്ത് വേണ്ടതുണ്ടൊ ? നൽകുന്നതിൽ തീർച്ചയായും സംതൃപ്തിയും പുണ്യവും ഉണ്ട്..*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅