സമത്വം എന്ന ഹ്രസ്വചിത്രം ലോകജനതയ്ക്ക് മുന്നിൽ

0

സ്വാർത്ഥനായ തൽപരകക്ഷികൾ അവരവരുടേതായ രാഷ്ട്രീയ നിലനിൽപ്പിന് മതത്തെ ആയുധമാക്കി മനുഷ്യരെ മതത്തിൻറെ പേരിൽ കൊല്ലാൻ നിർദ്ദേശം നൽകുമ്പോൾ ആ നിർദ്ദേശം ഒരു കടമയായി കണ്ടു മറ്റു മനുഷ്യരെ കൊല്ലാൻ പുറപ്പെടുമ്പോൾ ഒരു നിമിഷം ചിന്തിക്കുക എൻറെ സ്വജാതി ആയ മനുഷ്യനെയാണ് മതത്തിന്റെപേരിൽ ഞാൻ കൊല്ലാൻ പോകുന്നത് എന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടായാൽ നന്ന്
സമൂഹത്തിലെ ബോധവാന്മാരാക്കുന്ന

‘ സമത്വം ‘ എന്ന ഹ്രസ്വചിത്രം ലോകജനതയ്ക്ക് മുന്നിൽ

സ്വദേശിയെന്നും പരദേശിയെന്നുമുള്ള വ്യർത്ഥമായ വാദകോലാഹലങ്ങളെ പുച്ഛിച്ചുതള്ളികൊണ്ടു വസുധൈവകുടുംബകം എന്ന മനുഷ്യത്വത്തിന്റെ കൊടികുറയ്ക്കു കീഴിൽ ലോകത്താകമാനം സമാധാനത്തിന്റെ പൊൻവിളിച്ചം വിതറാനായി ‘സമത്വം ‘ എന്ന ചെറു സിനിമ വരുന്നു . ഉബൈസ് സൈനലാബുദീൻ പീസ് ഫൗണ്ടേഷന്റെ ബാനറിൽ എഴുത്തുകാരിയും ഹെയർ സെക്കണ്ടറി അദ്ധ്യാപികയുമായ ലൈലാ ബീവി മങ്കൊമ്പ് തിരക്കഥയൊരുക്കി ഇമേജസ് വിഷ്വൽ മീഡിയ ഹബ്ബിന്റെ ഉടമയായ ശിവൻ ഛായാഗ്രഹണം നിർവ്വഹിച്ചു നിരവധി സാമൂഹിക പ്രസക്തിയുള്ള ഹ്രസ്വചിത്രങ്ങൾ പ്രേക്ഷകർക്കു മുന്നിൽ സമർപ്പിച്ച അജി ചന്ദ്രശേഖർ സംവിധാനം ചെയ്യ്ത ‘സമത്വം ‘ ആദ്യ പ്രദർശനത്തോടെ പ്രേക്ഷകഹൃദയം കീഴടക്കി . തിരുവനന്തപുരത്തും പെരുമ്പാവൂരും ആലപ്പുഴയിലും കാസർഗോഡും ഉടനെ തുടർ പ്രദർശനങ്ങളുണ്ടാകും .മറ്റു ജില്ലകളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഭാഷാ സഹായ ശീർഷകങ്ങളോടെ പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ യു .എസ് . പി .എഫ് മുൻകയ്യെടുക്കും .അതോടൊപ്പം വിദേശ ചലച്ചിത്ര മേളകളിലും മത്സരചിത്രമായി ‘സമത്വം ‘ എത്തും . പ്രമുഖ സിനിമാ സംഗീതസംവിധായകൻ ജി .കെ ഹരീഷ് മണിയാണ് പശ്ചാത്തലസംഗീതം . കലാസംവിധാനം രവി മോഹനൻ , ഗ്രാഫിക് ഡിസൈനും പരസ്യകലയും നിർവഹിക്കുന്നത് ഷിനു അനന്തനാണ് . ശ്രീനാഥാണ് ഛായാഗ്രഹണസഹായി .സഹ സംവിധാനം എ . കെ നൗഷാദ് .എഡിറ്റിംഗ് അഭി മംഗലത് ,
പി . ആർ . ഓ അജയ് തുണ്ടത്തിൽ . ശ്യാമളയമ്മ , രമ്യ ശ്രീജിത്ത് , ഗോപി ചന്ദ് , ഗോപി കൃഷ്ണൻ , പ്രദീപ് രാജ് , എം .ജി സുനിൽ , ടി .അനി , പ്രദീപ് വാസുദേവ് , തൃദീപ് കടയ്ക്കൽ , അനിൽ വെന്നിയോട് , ബിനു മയ്യനാട് , വിനോദ് , ഹരി എസ് രാജ് , എ .കെ നൗഷാദ് , രവി , മോഹനൻ എന്നീവരഭിനയിക്കുന്നു .പ്രശസ്‌ത ഡബ്ബിങ് ആർട്ടിസ്റ്റുകളായ അമ്പൂട്ടി , ഗ്രേസി എന്നീവർ ശബ്ദം നൽകി . അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ സ്വരുക്കൂട്ടി എടുത്ത തുകയിൽ നിർമ്മിച്ച ചിത്രമാണ് യൂ . എസ് . പി .എസ് ഏറ്റെടുത്തു ലോക ജനതയ്ക്ക് മുന്നിലെത്തിക്കുന്നത് .

You might also like
Leave A Reply

Your email address will not be published.