➡ ചരിത്രസംഭവങ്ങൾ
“`1799 – പാലസ്തീനിലെ ജാഫയെ നെപ്പോളിയൻ ബോണപ്പാർട്ട് പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ സൈന്യം 2,000 അൽബേനിയൻ തടവുകാരെ കൊല്ലുകയും ചെയ്തു.
1814 – ക്രവോൺ യുദ്ധത്തിൽ നെപ്പോളിയൻ വിജയിച്ചു.
1876 – അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
1911 – മെക്സിക്കൻ വിപ്ലവം.
1969 – ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോൾഡാ മെയർ തെരഞ്ഞെടുക്കപ്പെട്ടു.
1996 – പാലസ്തീനിൽ ആദ്യത്തെ ജനാധിപത്യസർക്കാർ രൂപം കൊണ്ടു.
2009 – റിയൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി രണ്ട് ബ്രിട്ടീഷ് സൈനികരെ കൊല്ലുകയും മസ്സെരെൻ ബാരക്കിൽ മറ്റു രണ്ട് പടയാളികൾക്ക് മുറിവേല്ക്കുകയും കുഴപ്പങ്ങളുടെ അവസാനം വടക്കൻ അയർലണ്ടിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനികർ മരിക്കുകയും ചെയ്തു.“`
➡ _*ജന്മദിനങ്ങൾ*_
“`1955 – അനുപം ഖേർ – ( 200 ലധികം ഹിന്ദി ചലചിത്രങ്ങളിലും കൂടാതെ ഇംഗ്ലീഷ് സിനിമയിലും അഭിനയിച്ച സ്വഭാവ ഹാസ്യ വില്ലൻ കഥാപാത്രങ്ങളായി തിളങ്ങിയ അനുപം ഖേർ )
1945 – ടിവി ശങ്കരനാരായണൻ – ( ധാരാളം പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ള പ്രഗൽഭ കർണാടക സംഗീതജ്ഞൻ ടി വി ശങ്കരനാരായണൻ )
1963 – എറീക്ക മിച്ചൽ – ( 51 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി 10 കോടി പ്രതികൾ വിറ്റഴിഞ്ഞ ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രെ എന്ന രതി ത്രയ നോവൽ എഴുതിയ ബ്രിട്ടീഷ് എഴുത്തുകാരി ഇ.എൽ. ജെയിംസ് എന്ന എറീക്ക മിച്ചൽ )
1949 – ഗുലാം നബി ആസാദ് – ( രണ്ടാം മൻമോഹൻ സിംഗ് സർക്കാരിൽ ആരോഗ്യംകുടുംബക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് )
1934 – നരിമാൻ ജംഷഡ്‌ജി കോൺട്രാക്റ്റർ – ( മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും ക്യാപ്റ്റനുമായിരുന്ന നരിമാൻ ജംഷഡ്ജി (നരി) കോണ്ട്രാക്ടാർ )
1970 – റേച്ചൽ ഹാന വൈസ് – ( ദ മമ്മി, ദ മമ്മി റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അക്കാഡമി അവാർഡ് നേടിയ ഇംഗ്ലീഷ്ചലച്ചിത്ര-നാടക അഭിനേത്രി റേച്ചൽ ഹാന വൈസ് )
1955 – വലീദ് ബിൻ തലാൽ – ( സൗദിരാജകുടുംബാംഗവും സൗദി രാജാവായ അബ്ദുള്ളയുടെ സഹോദര പുത്രനും പ്രമുഖ വ്യവസായ സംഘാടകനും നിക്ഷേപകനുമായ വലീദ് ബിൻ തലാൽ എന്നറിയപ്പെടുന്ന പ്രിൻസ് അൽവലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സഊദ് )
1919 – എം എൻ നമ്പ്യാർ – ( തമിഴ്, തെലുങ്ക്,മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രനടനായ എം. എൻ. നമ്പ്യാർ എന്ന പേരിൽ അറിയപ്പെട്ട മഞ്ഞേരി നാരായണൻ നമ്പ്യാർ )
1926 – എ എം കല്യാണ കൃഷ്ണൻ നായർ – ( ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ, എന്നി നിലയിലും മാത്രമല്ല ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത സി.പി.ഐ. നേതാവായിരുന്ന എ.എം. കല്ല്യാണകൃഷ്ണൻ നായർ )
1926 – ചെമ്മനം ചാക്കൊ – ( വിമർശന ഹാസ്യ കവിതകൾ രചിക്കുന്നതിൽ പ്രഗൽഭനായ കവിയും അദ്ധ്യാപകനും ആയിരുന്ന ചെമ്മനം ചാക്കൊ )
1929 – കെ ശിവദാസൻ – ( ഒന്നാം കേരളനിയമസഭയിൽ വർക്കല നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.ഐ നേതാവായിരുന്ന കെ. ശിവദാസൻ )
1952 – വിവിയൻ റിച്ചാർഡ്‌സ് – ( ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ. ഒരാൾ ആയിരുന്ന വിവിയൻ റിച്ചാർഡ്‌സ് )“`
➡ _*ചരമവാർഷികങ്ങൾ*_
“`2012 – ബോംബെ രവി – ( ഹിന്ദി, മലയാളം, തമിഴ്,തെലുഗു, ഗുജറാത്തി ഭാഷകളിലായിഇരുനൂറ്റിഅൻപതോളം ചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുള്ള സംഗീത സംവിധായകനായിരുന്ന ബോംബെ രവിഎന്ന രവി ശങ്കർ ശർമ്മ )
2015 – ജി കാർത്തികേയൻ – ( കോൺഗ്രസ് (ഐ) നേതാവ്, വിദ്യുച്ഛക്തി വകുപ്പ് മന്ത്രി,ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രി, നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് ,പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കര്‍, അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ, തുടങ്ങിയ പദങ്ങള്‍ അലങ്കരിച്ച “ജി.കെ.”എന്ന ജി. കാർത്തികേയൻ )
1952 – പരമഹംസ യോഗാനന്ദൻ – ( നിരവധി വിദേശികൾക്ക് ക്രിയയോഗയുടെ പാഠങ്ങളും ആത്മീയതയും പഠിപ്പിച്ച ഇതിനായി അമേരിക്കയിൽ വിദ്യാലയം സ്ഥാപിച്ച ബംഗാളിയായ ഒരു സന്യാസിവര്യൻ ആയിരുന്നു പരമഹംസ യോഗാനന്ദൻ )
1961 – ഗോവിന്ദ വല്ലഭ പന്ത് – ( സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെആദ്യത്തെ മുഖ്യമന്ത്രിയും , ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുകയും ഭാരതരത്നം ലഭിക്കുകയും ചെയ്ത ഗോവിന്ദ് വല്ലഭ് പന്ത് )
1999 – സ്റ്റാൻലി കുബ്രിക് – ( കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും (ഉദാഹരണം 2001: എ സ്പേസ് ഒഡീസി[2]), വിശദാംശങ്ങളിലുള്ള ശ്രദ്ധയും സംഗീതം ഉപയോഗിക്കുന്നതിലെ മികവും കൊണ്ട് ചലച്ചിത്രപ്രേമികളെ വശീകരിക്കുകയും, യുദ്ധചിത്രങ്ങൾ, കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ളവ, കോമഡികൾ, ഭീകരചിത്രങ്ങൾ, ഐതിഹാസികചിത്രങ്ങൾ, സയൻസ് ഫിക്ഷൻ എന്നിങ്ങനെ പല വിഷയങ്ങളും ചലച്ചിത്രമാക്കുകയും ചെയ്ത അമേരിക്കൻ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും കാമറാമാനും എഡിറ്ററുമായിരുന്ന സ്റ്റാൻലി കുബ്രിക്ക് )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _അൽബേനിയ: അദ്ധ്യാപക ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴