0

 

“`1826 – സാമുവൽ മൊറെ, ആന്തരിക ജ്വലന എഞ്ചിന്റെ പേറ്റന്റ് കരസ്ഥമാക്കി.

1867 – സിംഗപ്പൂർ ബ്രിട്ടീഷ് കോളനിയായി.

1924 – ബിയർ ഹാൾ അട്ടിമറിയിൽ പങ്കെടുത്തതിനെത്തുടർന്ന് ഹിറ്റ്ലറെ അഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചു.‍ എങ്കിലും അദ്ദേഹത്തിന് ഒൻപതു മാസം മാത്രമേ ജയിലിൽ ചെലവഴിക്കേണ്ടി വന്നുള്ളൂ.

1946 – മലേഷ്യയുടെ മുൻ‌രൂപമായ മലയൻ യൂണിയൻ രൂപവത്കരിക്കപ്പെട്ടു.

1948 – ഫറവോ ദ്വീപുകൾ ഡെന്മാർക്കിൽ നിന്നും സ്വതന്ത്രമായി.

1950 – തിരുവനന്തപുരം റേഡിയോ നിലയം, ആകാശവാണിയുടെ ഭാഗമായി.

1949 – അയർലന്റ് ഫ്രീ സ്റ്റേറ്റിലെ 26 കൌണ്ടികൾ ചേർന്ന് അയർലന്റ് റിപ്പബ്ലിക്ക് രൂപം കൊണ്ടു.

1951 – തിരുവിതാംകൂർ അഞ്ചൽ വകുപ്പ് ഇന്ത്യൻ തപാലിന്റെ ഭാഗമായി.

1958 – എറണാകുളം ജില്ല രൂപവത്കരിച്ചു.

1965 – കെ.എസ്.ആർ.ടി.സി. സ്വയംഭരണ സ്ഥാപനമായി.

1973 – ഇന്ത്യയിലെ ആദ്യത്തെ കടുവാ സംരക്ഷണ പദ്ധതി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ആരംഭിച്ചു.

1976 – സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് ആപ്പിൾ കമ്പ്യൂട്ടർ കമ്പനി സ്ഥാപിച്ചു.

1979 – ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കായി.

1996 – കേരളത്തിൽ ചാരായം നിരോധിച്ചു.

2001 – യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബെദാൻ മിലോസെവിച്ച് യുദ്ധക്കുറ്റങ്ങളുടെ വിചാരണക്ക് പ്രത്യേക പോലീസ് സേനക്കു മുൻപാകെ കീഴടങ്ങി.

2004 – ഗൂഗിളിന്റെ ഇ-മെയിൽ സംവിധാനമായ ജിമെയിൽ പുറത്തിറക്കി.

1889 – ആദ്യ ഡിഷ്‌ വാഷിങ് മെഷീൻ പുറത്തിറക്കി.

1935- റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു.

1957- ഒന്നാം കേരള നിയമസഭ നിലവിൽ വന്നു

1973- കേരളത്തിന്റെ ഏക മലയാളി ഗവർണർ ആയിരുന്ന വി. വിശ്വനാഥൻ ചുമതല ഒഴിഞ്ഞു.

1973- ഉത്തർ പ്രദേശിലെ ജിം കോർബറ്റ് നാഷനൽ പാർക്കിൽ പ്രോജക്ട് ടൈഗർ പദ്ധതി ആരഭിച്ചു.

1976- ഇന്ത്യയിൽ ദൂരദർശൻ സ്വതന്ത്ര സ്ഥാപനമായി നിലവിൽ വന്നു.

2001- സ്വവർഗ വിവാഹം നിയമാനുസൃതമാക്കിയ ആദ്യ രാജ്യമായി ഹോളണ്ട് മാറി.

2002- നെതർലൻഡ്‌സ്‌, ദയാ വധത്തിനു നിയമ അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി.

2009- ക്രോയേഷ്യയും അൽബേനിയയും നാറ്റോയിൽ അംഗത്വം എടുത്തു..

2017- എസ്.ബി.ടി അടക്കം 5 ബാങ്കുകൾ SBI യിൽ ലയിപ്പിച്ചു.

2018- കേരളം 6 മത് തവണ, ദേശീയ ഫുട്ബോൾ ചാമ്പ്യൻമാർക്കുള്ള സന്തോഷ് ട്രോഫി കിരീടം ചൂടി.. ഫൈനലിൽ കൊൽക്കത്തയിൽ വച്ച് ബംഗാളിനെ 4-2 ന് ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി“`

➡ _*ജന്മദിനങ്ങൾ*_

“`1889 – കെ.ബി. ഹെഡ്ഗേവാർ, – (ആർ. എസ്. എസ് സ്ഥാപകൻ.)

1929 – മിലൻ കുന്ദേര – (ചെക് എഴുത്തുകാരൻ. , ഫ്രാൻസിലേക്ക്‌ കുടിയേറി, ഫ്രഞ്ച്‌ എ ഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിച്ച മിലൻ കുന്ദേര )

1937 – ഹമീദ്‌ അൻസാരി – ( ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അധ്യക്ഷനും, നയതന്ത്രജ്ഞനും ,പണ്ഡിതനും, അലീഗഢ് സർ‌വകലാശാലയുടെ മുൻവൈസ്-ചാൻസലറും ഭാരതത്തിന്റെ മുൻ ഉപരാഷ്ട്രപതിയും ആയിരുന്ന മുഹമ്മദ് ഹമീദ് അൻസാരി )

1938 – ടാറ്റാപരാനന്ദം അനന്ദകൃഷ്ണൻ – ( മലേഷ്യയിലെ ഏറ്റവും സമ്പന്നരിൽ മൂന്നാമനും ലോകത്തിലെ ഏറ്റവും സമ്പന്നരിൽ 219 സ്ഥാനവും ഉള്ള ” എ.കെ ” എന്ന വിളിപ്പേരുള്ള മലേഷ്യൻ വ്യവസായി ടാറ്റാപരാനന്ദം അനന്തകൃഷ്ണൻ )

1984 – മുരളി വിജയ്‌ – ( വലം കൈയ്യൻ ഓപ്പണർ ബാറ്റ്സ്മാൻ ആയ ഇൻഡ്യൻ ക്രിക്കറ്റ് കളിക്കാരൻ മുരളി വിജയ് )

1997 – സഹൽ അബ്ദുസ്സമദ്‌ – ( ഭാരത ഫുട്ബാൾ റ്റീമിന്റെയും കേരള ബ്ലാസ്റ്റേഴ്സ് എന്ന ഇന്ത്യൻ സൂപ്പർ റ്റീമിന്റെയും മദ്ധ്യനിരതാരമായ സഹൽ അബ്ദുൾ സമദ്‌ )

1578 – വില്യം ഹാർവ്വി – ( ആധുനിക ശരീരധർമ്മ ശാസ്ത്രത്തിന്റെ സ്ഥാപകനും, രക്തചംക്രമണം കണ്ടുപിടിക്കുകയും ,’ഹൃദയത്തിന്റെയും രക്തത്തിന്റെയും ചലനങ്ങളെപ്പറ്റി’ എന്നർഥം വരുന്ന ശീർഷകമുള്ള ഒരു പുസ്തകം ലാറ്റിൻ ഭാഷയിലെഴുതുകയും, ആധുനിക ഭ്രൂണ വിജ്ഞാനത്തിന്റെ ആദ്യ ഗ്രന്ഥമായി ‘പുനരുല്പാദനത്തെക്കുറിച്ചുള്ള ചർച്ച’ എന്നൊരു പുസ്തകം എഴുതുകയും ചെയ്ത ഇംഗ്ലിഷ് വൈദ്യ ശാസ്ത്രജ്ഞൻ വില്ല്യം ഹാർവി )

1815 – ബിസ്മാർക്ക്‌ – ( പ്രഷ്യയുടെ പ്രധാനമന്ത്രിയും, ജർമ്മനിയുടെ ഏകീകരണം നടപ്പിലാക്കുകയും, വടക്കൻ ജെർമ്മൻ കോൺഫെഡറേഷന്റെ ചാൻസലറും, ജർമ്മൻ സാമ്രാജ്യം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ജർമ്മനിയുടെ ആദ്യത്തെ ചാൻസലർ ആകുകയും, “ഇരുമ്പ് ചാൻസലർ” എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന ഓട്ടോ എഡ്വാർഡ് ലിയോപോൾഡ് ഓഫ് ബിസ്മാർക്ക്-ഷൂൻ‌ഹൌസെൻ എന്ന ബിസ് മാർക്ക്‌ )

1920 – തൊഷീരൊ മിഫു – ( ജാപ്പനിസ് സിനിമയുടെ കുലപതിയായ കുറോസവയുടെ ഡ്രങ്കൻ ഏയ്ഞ്ചലിലൂടെ അഭിനയരംഗത്തേക്ക് വരികയും വെനീസ് ഫിലിം ഫെസ്റ്റിവെലിൽ സ്വീകരിക്കപ്പെട്ട റാഷമോൺ എന്ന കുറോസവ ചിത്രത്തിലെ പ്രകടനത്തിലൂടെ ചലച്ചിത്രചരിത്രത്തിലെ അപൂർവ കൂട്ടുകെട്ടിന് വഴിയൊരുക്കുകയും പ്രശസ്തിയിലേക്ക് ഉയരുകയും കുറോസവയുടെ പന്ത്രണ്ടോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത ജപ്പാൻകാരനായ ചലച്ചിത്രനടൻ തൊഷീരോ മിഫൂ )

1940 – വങ്കാരി മാത്തായി – ,( പരിസ്ഥിതി പരിപാലനത്തിനായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ഗ്രീൻ ബെൽറ്റ് എന്ന പേരിൽ അതിനെ വലിയ പ്രസ്ഥാനമായി വളർത്തിയെടുക്കുകയും ചെയ്ത പരിസ്ഥിതി പ്രവർത്തകയും സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയും, മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതി വിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ്, എന്നി നിലകളിൽ പ്രസിദ്ധ ആയ കെനിയൻ നേതാവ് വങ്കാരി മുത മാതായ് എന്ന വങ്കാരി മാത്തായ് )

1941 – അജിത്‌ വഡേക്കർ – ( ഇന്ത്യൻ ടെസ്റ്റ്‌ കളിക്കാരൻ , ഇന്ത്യയുയ്യെ ആദ്യ ഏകദിന കളിക്കാരൻ, ഇന്ത്യൻ ടീം മാനേജർ, സെലക്ഷൻ കമ്മറ്റി ചെയർമാൻ, കോച്ച്‌ എന്നീ നിലകളിൽ എല്ലാം പ്രവർത്തിച്ച അജിത്‌ വഡേക്കർ )

1973 – സ്റ്റീഫൻ ഫ്ലെമിംഗ്‌ – ( ന്യുസിലാൻഡ്‌ മുൻ ക്രിക്കറ്റ്‌ ക്യാപ്റ്റനും. ഇപ്പോൾ കോച്ചും ആയ സ്റ്റീഫൻ ഫ്ലെമിംഗ്‌ )

1957- ഡേവിഡ്‌ ഗവർ – ( മുൻ ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ക്യാപ്റ്റൻ )“`

➡ _*ചരമവാർഷികങ്ങൾ*_

“`1965 – തിരുനൈനാർകുറിച്ചി മാധവൻ നായർ – ( കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നി നിലകളില്‍ മാത്രമല്ല ,ഈശ്വരചിന്തയിതൊന്നേ മനുജനു ശ്വാശ്വതമീയുലകിൽ , ആത്മവിദ്യാലയമേ തുടങ്ങിയ ചലച്ചിത്ര ഗാനങ്ങള്‍ രചിച്ച ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്ന തിരുനയിനാർകുറിച്ചി മാധവൻ നായർ )

1997 – എം എം മത്തായി – ( ഒന്നും, രണ്ടും കേരളനിയമസഭകളിൽ കല്ലൂപ്പാറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവായിരുന്ന എം.എം. മത്തായി )

2007 – ലാറി ബേക്കർ – ( ചെലവു കുറഞ്ഞ വീട്‌“ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയും കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്ത ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഇന്ഗ്ലീഷുകാരനും കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാക്കുകയും ചെയ്ത ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ )

2010 – സി ശരത്‌ ചന്ദ്രൻ – ( കേരളത്തിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനും സിനിമ ആക്ടിവിസ്റ്റുമായിരുന്ന സി. ശരത്ചന്ദ്രൻ )

2011 – കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ – ( എറണാകുളം-അങ്കമാലി അതിരൂപതയുടെ ബിഷപ്പും, സീറോ മലബാർ കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പും ആയിരുന്ന കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ )

1950 – ചാൾസ്‌ ആർ ഡ്രു – ( രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ആദ്യമായി ബ്ലഡ്‌ ബാങ്കുകൾ ഉണ്ടാക്കി രക്തം ശേഖരിച്ചതു വഴി നിരവധി ജീവൻ രക്ഷിച്ച ചാൾസ്‌ ആർ ഡ്രു )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _വിഡ്ഢി ദിനം_

⭕ _ഇന്ത്യയിൽ സാമ്പത്തിക വർഷാരംഭം._

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like
Leave A Reply

Your email address will not be published.