ആരാധനാലയങ്ങൾ മാലോകർക്ക് അനുഗ്രഹീത കേന്ദ്രമായി മാറേണ്ടത് കാലഘട്ടത്തിൻറെ അത്യന്താപേക്ഷികം

0

പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ …
ആത്മ ബന്ധുക്കളെ പ്രപഞ്ച സൃഷ്ടാവും രക്ഷിതാവുമായ നാഥന്റെ ശാന്തിയും സമാധാനവും സജ്ജനങ്ങളിൽ വർഷിക്കുമാറാകട്ടെ പ്രിയമുള്ളവരെ ഒരുലക്ഷത്തിലധികം ആരാധനാലയങ്ങൾ നമുക്ക് നമ്മുടെ നാട്ടിലുണ്ട് ..കൊറോണ എന്ന covid 19 പാൻഡെമിക് വല്ലാതെ കണ്ട് മനുഷ്യന്റെ ജീവിതത്തെ വഴിമുട്ടി ചിരിക്കുകയാണ് നമുക്കറിയാം അതിനെ അതിജീവിക്കുവാൻ നമ്മുടെ ഗവൺമെന്റ് നന്നായി പണിയെടുക്കുന്നുണ്ട് എല്ലാവിധത്തിലും മുഴുവൻ സംസ്ഥാനത്തെ വെച്ച് താരതമ്യം ചെയ്യുമ്പോൾ കേരള ഗവൺമെന്റ് ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി അവർ ശ്രമിക്കുന്നുണ്ട് അവരാൽ കഴിയുന്ന കാര്യങ്ങൾ അവർ ചെയ്യുന്നുണ്ട്…
ഒരു പാൻഡെമിക് അങ്ങനെയുള്ള ഒരു അവസ്ഥയിൽ ഗവൺമെന്റ്റ് ചെയ്യാൻ കഴിയുന്നതിൽ പരിമിതികളുണ്ട് സമസ്തമേഖലകളിലും പരിമിതിയുണ്ട് ഗവൺമെന്റ് എന്ന് പറയുന്നത് നാം ഉൾപ്പെടുന്ന മനുഷ്യരാണ് ഗവൺമെൻറിൻറെ മറ്റൊരു ഒരു വ്യാഖ്യാനമാണ് Guardians of The people ജനങ്ങളുടെ രക്ഷാധികാരികൾ അല്ലെങ്കിൽ രക്ഷാധികാരി സാധാരണ ഗതിയിൽ നമ്മുടെ ജനങ്ങൾ പ്രത്യേകിച്ച് നമ്മുടെ ആരാധനാലയങ്ങൾ ഈ സമയത്ത് സർക്കാറിനെ സഹായിക്കുവാൻ വേണ്ടി മുന്നോട്ട് വരേണ്ടത് അത്യന്താപേക്ഷികമാണ് നമ്മുടെ ആരാധനാലയങ്ങളിൽ എല്ലാം പ്രാർത്ഥനകൾ ലഘൂകരിക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്തിരിക്കുന്ന സമയമാണ് ഈ സമയങ്ങളിൽ നമ്മുടെ ആരാധനാലയങ്ങളെ ഉപയോഗിച്ചുകൊണ്ട് അതിന്റെ മുറ്റങ്ങളെ ഉപയോഗിച്ചുകൊണ്ട് അവിടെ community kitchen ആയി മാറേണ്ടത് അത്യന്താപേക്ഷികമാണ് തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയ്ക്കുന്നത് നമ്മിൽ പെട്ടവനല്ല എന്ന് പറഞ്ഞ പ്രവാചകൻ ചര്യ മുറുകെ പിടിക്കുന്നവരാണ് തന്നെപ്പോലെ തന്റെ അയൽവാസികളെ സ്നേഹിക്കണം എന്ന് പഠിപ്പിച്ച മഹാനായ യേശുവിന്റെ വിശ്വാസപ്രമാണങ്ങളെ അല്ലെങ്കിൽ അത്തരത്തിൽ വിശ്വാസപ്രമാണങ്ങളെ ഉൾക്കൊള്ളുന്നവരും അതുപോലെതന്നെ മാനവ സേവ മാധവ സേവ എന്ന മുറുകെപ്പിടിക്കുന്ന മാനവനെ സ്നേഹിക്കുന്നതാണ് മാതാവിനെ സ്നേഹിക്കുന്നത് അല്ലെങ്കിൽ ദൈവത്തെ സേവിക്കുന്നത് എന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഹൈന്ദവ ആരാധനാലയങ്ങൾ ഉൾപ്പെടെ ..
നമ്മുടെ ആരാധനാലയങ്ങൾ ഏതുമാവട്ടെ കുറ്റങ്ങളും സംവിധാനങ്ങളെല്ലാം ഈ നാട്ടിന്റെ പട്ടിണി മാറ്റുന്നതിന് വേണ്ടി അവർക്ക് ഗുണകരം ആക്കി മാറ്റുവാൻ നമുക്ക് കഴിയേണ്ടതുണ്ട്. ആരോഗ്യ സംരക്ഷകർ പ്രവർത്തകർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക…. നിയമപാലകർക്ക് ഭക്ഷണം ഉണ്ടാക്കി അവരെ വിളിച്ചാൽ അവർ വന്നു എടുത്തു കൊണ്ടു പോകും ഇതൊക്കെ നടത്തി നമ്മുടെ ഹൃദയബന്ധങ്ങൾ കോർത്തിണക്കാൻ പറ്റിയ സമയമാണ് അതായത് സേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഭക്ഷണത്തിന് മുൻഗണന കൊടുത്തു നമുക്ക് ചെയ്യാമെങ്കിൽ വലിയൊരു മാറ്റം നിയമപാലകരുടെ ഇടയിൽ ഉണ്ടാവും അതുപോലെതന്നെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരിൽ ഉണ്ടാകും ….
കഴിയുമെങ്കിൽ ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്കുള്ള ഭക്ഷണം അയൽവാസികൾ ക്കുള്ള ഭക്ഷണം ….
ഈ സമയത്ത് പ്രാദേശികമായി നാം ഏതെങ്കിലും ഒരു ആരാധനാലയം അത്തരത്തിൽ മുന്നോട്ടുവരികയും അത് സർക്കാറിനെ അറിയിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ അറിഞ്ഞുകൊണ്ട് ദിശ പോലുള്ള സംവിധാനങ്ങളെ അറിയിച്ചുകൊണ്ട് പ്രാദേശിക ഭരണകൂടത്തെ അറിയിച്ചുകൊണ്ട് ലേബർ ഉദ്യോഗസ്ഥരെ അറിയിച്ചുകൊണ്ട് അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചുകൊണ്ട് ഇത്തരത്തിലുള്ള ഒരു community kitchen-നും അതുപോലെതന്നെ മറ്റു വീടുകളിൽ പാചകം ചെയ്തു കഴിക്കുന്ന തക്ക വിധത്തിലുള്ള ധാന്യമണികൾ സംഭരിച്ച് അത് എത്തിച്ചു കൊടുക്കുന്ന അതിലേക്കും ഉള്ള ജോലി നാം തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ….
തീർച്ചയായും നമ്മുടെ നാടിന്റെ രക്ഷയ്ക്ക് നമ്മൾ പ്രാർത്ഥിക്കുന്ന പ്രപഞ്ച നാഥനോട് കൈകൂപ്പുന്ന അല്ലെങ്കിൽ കൈ ഉയർത്തുന്ന ഭവനങ്ങൾക്ക് കഴിയേണ്ടതുണ്ട് …
അവിധത്തിലും കേരളം ലോകത്തിന് മാതൃകയാവേണ്ടതുണ്ട് അതുകൊണ്ട് ഒരു പ്രദേശത്തെ ആരാധനാലയo അതിനെ ചുറ്റിപ്പറ്റി ആ നാട്ടിലെ ജനങ്ങളുടെ സംരക്ഷണത്തിലും ആ നാട്ടിലെ ജനങ്ങളുടെ എല്ലാവിധ പ്രശ്നങ്ങളുടെയും പ്രതിസന്ധി പരിഹരിക്കുന്നതിന്റെയും കേന്ദ്രമായി മാറണം …. Multiple angle നിന്ന് ചെയ്യാൻ കഴിയും പലരും ഈ പറയുന്ന Quarantine Period ൽ മാനസികമായി ഒരുപാട് വേദനകൾ അനുഭവിക്കുന്ന ഇനി എങ്ങോട്ടാണ് ജീവിതമെന്ന് ചിന്തിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ അഭിമുഖീകരിക്കുന്ന സമയത്ത് കൗൺസിലിംഗ് സെന്ററുകൾ ആയിട്ടുപോലും നിങ്ങളുടെ ആരാധനാലയങ്ങൾ നമ്പർ വെച്ചുകൊണ്ട് ആ പ്രദേശത്തെ സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അധികൃതരെ അറിയിച്ചു കൊണ്ട് ഡിപ്പാർട്ട്മെന്റ്കളെ ഏകീകരിച്ചു കൊണ്ട് നിങ്ങൾക്ക് കൗൺസിലിംഗ് സെൻററുകൾ ആയിട്ട് മാറാൻ കഴിയും ….
ആരാധനാലയങ്ങളുടെ നമ്പറിലേക്ക് വിളിച്ചാൽ മനുഷ്യന് ആശ്വാസം കിട്ടുന്ന വിധത്തിലേക്ക് നിങ്ങൾക്ക് സേവനം അനുഷ്ഠിക്കുവാൻ കഴിയും അതുപോലെതന്നെ ആരാധനാലയങ്ങളുടെ നമ്പറിലേക്ക് വിളിച്ചാൽ പെട്ടെന്ന് ഒരു ആംബുലൻസ് സർവീസ് ഒരു ഡോക്ടറുടെ സേവനമോ നമുക്ക് ലഭ്യമാക്കുവാൻ കഴിയും.. ഈ വിധത്തിൽ നാം സർക്കാർ എടുത്തിരിക്കുന്ന വലിയ പ്രതിജ്ഞക്ക് നമ്മുടെ
കയ്യൊപ്പ് നമ്മുടെ നാടിന്റെ രക്ഷയ്ക്കു വേണ്ടി നമുക്ക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഇനി എപ്പോഴാണ് നാം നന്നാവുക ഇനി എപ്പോഴാണ് ഇത്തരം സേവനങ്ങൾക്ക് അവസരം നമുക്ക് കിട്ടുക….
നമ്മളെ എല്ലാ ആരാധനാലയങ്ങളും ചെയ്യേണ്ടതുണ്ട് നമ്മൾ വിവിധ നാമങ്ങളിൽ വിളിച്ച് പ്രാർത്ഥിക്കുന്നവർ യഹോവ എന്നോ പരമാത്മാവ് എന്നോ ജഗന്നിയന്താവ് എന്നോ അല്ലാഹു എന്നോ എന്ത് നാമത്തിൽ നാം പിടിച്ചാലും ഏകനായ പരബ്രഹ്മം എന്ന് പറയുന്ന ഏകനായ ഉടമസ്ഥനെ അനുസരിച്ച് ജീവിക്കുന്ന വിശ്വാസികൾ പൊതു ആവശ്യങ്ങൾക്ക് വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണം ഇവിടെയാണ് നമ്മുടെ മത്സരം വേണ്ടത് ഒരു നാടിന് നന്മ ചെയ്യുന്നതിന് നാടിന്റെ ക്ഷേമത്തിന് വേണ്ടി നമ്മൾ മത്സരബുദ്ധിയോടെ കൂടി ഇറങ്ങി നിന്ന് പ്രവർത്തിക്കേണ്ട സമയം ആണ് …
അതോറിറ്റികൾ ഇതിന് തീർച്ചയായും അനുവാദം നൽകും ഒരു കമ്മ്യൂണിറ്റി കിച്ചൻ നമ്മുടെ ആരാധനാലയങ്ങളുടെ മുന്നിൽ ഉണ്ടാക്കുക വൃത്തിയായി ആഹാരം പൊതിയുകയും ആയുർ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉൾപ്പെടെഇവരെയെല്ലാം ഏകീകരിച്ച കഴിക്കാനുള്ള ഹൈജീൻ ആയിട്ടുള്ള ഭക്ഷണം നമുക്ക് കൊടുക്കാൻ കഴിയും അതുപോലെ ഒരു അത്യാവശ്യത്തിന് വിളിച്ചാൽ ഒരു വീട്ടിൽ അന്നം എത്തിക്കണം അഥവാ ധാന്യം എത്തിക്കണം എന്ന് പറഞ്ഞാൽ പ്രാദേശികമായി വാർഡ് തലത്തിലുള്ള വളണ്ടിയർമാർ ഉണ്ട് ഒരുപാട് സന്നദ്ധ സംഘടനകൾ ഉണ്ട് ഇവരെയെല്ലാം ഏകീകരിച്ചു കൊണ്ട് പെട്ടെന്ന് ഇത്തരത്തിലൊരു moment മായി മുന്നോട്ട് കടന്നുവരണം അത് അതാത് സ്ഥലങ്ങളിൽ കലക്ടറെ ഉൾപ്പെടെ അറിയിച്ചുകൊണ്ട് ഞങ്ങൾ ഇങ്ങനെയൊരു സേവനം ഇവിടെ തുടങ്ങിയിട്ടുണ്ടെന്ന് കലക്ടറുടെ ഫോൺ നമ്പറിൽ തന്നെ നേരിട്ട് വിളിച്ച് അറിയിച്ചാൽ മതി അതാത് പോലീസ് മേധാവിയുടെ ഫോണിൽ വിളിച്ചു കൊണ്ട് നേരിട്ട് അറിയിക്കാം ഞങ്ങൾ ഉണ്ടാക്കുന്നുണ്ട് ഇത്ര ഭക്ഷണം ഇത് ഒന്നു വന്ന് എടുത്തോണ്ട് പോയാലും ഞങ്ങൾ തരാൻ തയ്യാറാണ് എന്ന് പ്രാദേശികമായ പോലീസ് സ്റ്റേഷനുകളിൽ ഹെൽത്ത് സെൻററുകൾ ലേബർ ഓഫീസുകൾ ലേബർ ഓഫീസ് പ്രത്യേകിച്ച് പറയാനുള്ള കാരണം നമ്മുടെ അതിഥി തൊഴിലാളികൾ പട്ടിണി കിടക്കുമ്പോൾ അവർ പുറത്തിറങ്ങാനും നിയമലംഘനം നടത്തുവാനും സാധ്യത കൂടുതലാണ് പട്ടിണി വന്നാൽ അവർ എന്ത് ചെയ്യും ആരെങ്കിലും പറയുന്നത് കേട്ട് വിദ്യാഭ്യാസത്തിന്റെ കുറവുമൂലം അവർ കൂട്ടം കൂടിയേക്കാം ഇത്തരത്തിലുള്ള ആൾക്കാർ പുറത്തിറങ്ങാതെ നോക്കേണ്ടതും അവരെ നമ്മുടെ നാട്ടിൽ ഉള്ളിടത്തോളം കാലം അവരുടെ ആവശ്യ പൂർത്തീകരണം നടത്തികൊണ്ടു വേണം നമ്മൾ ചെയ്യേണ്ടത് അത്തരം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന്
ഒരു മനുഷ്യാവകാശ രംഗത്ത് മൂന്ന് ദശാബ്ദമായി പ്രവർത്തിക്കുയും ദുരന്ത നിവാരണ മേഖലയിലെ പരിജ്ഞാനം കൊണ്ടാണ് നിങ്ങളോട് ഇത് അഭ്യർത്ഥിക്കുന്നത് ..ഇത് ആരാധനാലയങ്ങളുടെ നേതൃത്വങ്ങളേടുള്ള എന്റെ വിനീതമായ അഭ്യർത്ഥനയാണ് നിങ്ങൾ തീർച്ചയായും ഇത് അത്യന്താപേക്ഷിതമായി ആലോചനകൾ നടത്തുകയും നമ്മുടെ ആരാധനാലയങ്ങളുടെ മുറ്റങ്ങൾ മുഴുവനും മാലോകർക്ക് അനുഗ്രഹീത കേന്ദ്രമായി മാറുവാൻ പ്രപഞ്ച സൃഷ്ടിതാവും രക്ഷിതാവുമായ നാഥൻ നമ്മെ തുണക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു നിങ്ങളുടെ പ്രിയപ്പെട്ട സഹോദരൻ
ഡോക്ടർ.ഉബൈദ് സൈനുദ്ദീൻ
uspfonline@gmail.com

കൂടുതൽ വിവരങ്ങൾക്കും മാർഗ്ഗ നിർദേശങ്ങൾക്കും ബന്ധപ്പെടുക :

DR.Ubais Sainulabdeen :
9744244333
Pettar Baby :9447142232
Swami Ashvathy Tirunal :
9847331178
Arshad Nihal: 9717875470
Junaid Ali :8287337031
Mini mohan :9895314501
Imam Shamsudheen Qasmi :
93872 51779
Father John Arikal:
8848508139

You might also like
Leave A Reply

Your email address will not be published.