നമ്മുടെ പൂര്‍വ്വികര്‍ കാത്തുവച്ചു പോയ മഹത്തായ കാര്യങ്ങളാണ് പൈതൃകങ്ങള്‍. കരുതലോടെ കാത്തുസൂക്ഷിക്കേണ്ടവ. അവ സ്ഥലങ്ങളോ സമുച്ചയങ്ങളോ വാമൊഴിയോ വരമൊഴിയോ ആയിരിക്കാം. കടന്നുകയറ്റത്തിനും മാറ്റങ്ങള്‍ക്കും വിധേയമാക്കാതെ ഇവയെ കാത്തു സൂക്ഷിക്കേണ്ട കടമ മാനവരാശിയുടേതാണ്. ഇത് ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ലോക പൈതൃകദിനം.
എല്ലാ വര്‍ഷവും ഏപ്രില്‍ 18 ലോക പൈതൃകദിനമായി ആചരിച്ചുവരുന്നു. സാംസ്‌കാരികവും പുരാതനവുമായ സമ്പത്ത് ലോകത്തെവിടെയാണെങ്കിലും സംരക്ഷിക്കുന്നതിന് സാര്‍വദേശീയമായി സഹകരണം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഇതുവരെ 160 രാജ്യങ്ങളില്‍ നിന്നുള്ള 981 ഇടങ്ങള്‍ ലോക പൈതൃക പട്ടികയിലുണ്ട്. ഇതില്‍ സംസ്‌കാര സമ്പന്നമായ ഇന്ത്യയില്‍ നിന്ന് 32 ഇടങ്ങള്‍ക്കും സ്ഥാനമുണ്ട്.