ഇന്ന് നമുക്ക് ജീരകകഞ്ഞി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. നോമ്പ് വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒരു വിഭവം ആണ് ജീരകകഞ്ഞി. ഔഷധ ഗുണങ്ങൾ നിറഞ്ഞ ഇത് നോമ്പ് തുറ സമയം പള്ളികളിലും വീടുകളിലും ഉണ്ടാക്കാറുണ്ട്…._ _വീടുകളിൽ ഇത് ഇടയത്തായ ഭക്ഷണം ആയും ഉപയോഗിക്കാറുണ്ട്._
_കേരളത്തിലെ ഒരു ഭക്ഷണ പദാർത്ഥമാണ് കഞ്ഞി. അരി വെന്ത വെള്ളത്തോട് കൂടി കഴിക്കുന്ന ഭക്ഷണമാണ് കഞ്ഞി._ _ഗ്രാമപ്രദേശങ്ങളിലെല്ലാം ഇന്നും ഒരു നേരമെങ്കിലും കഞ്ഞികുടിക്കൽ പലരുടെയും ശീലമാണ്. ഭക്ഷണ ദൗർലഭ്യം നേരിട്ടിരുന്ന കാലത്ത് കഞ്ഞി ആയിരുന്നു ദരിദ്രരുടെ മുഖ്യാഹാരം. മലയാളിയുടെ ആഢ്യമനോഭാവമാവാം ആ വാക്ക് പോലും മലയാളമനസ്സിൽ പഴഞ്ചൻ രീതികളുടെ മറുവാക്കായി മാറിയത്. അരി വേവിച്ചതിന് ശേഷം പൊതുവെ കളയാറുള്ള കഞ്ഞിവെള്ളം നല്ലൊരു പാനീയം കൂടിയാണ്. പനിയും മറ്റും ഉണ്ടാവുമ്പോൾ പൊതുവെ നിർദ്ദേശിക്കാറുള്ള ഭക്ഷണ പദാർത്ഥവും കഞ്ഞിയാണ്. വിശപ്പിനും ക്ഷീണത്തിനും ഉത്തമമായ കഞ്ഞി പലവിധ മരുന്നുകൂട്ടുകൾ ചേർത്ത് ഔഷധക്കഞ്ഞിയായും ഉപയോഗിക്കുന്നു._
_കഞ്ഞിയിൽ കുറച്ച് ഔഷധ ഗുണങ്ങൾ നിറഞ്ഞ സാധനങ്ങൾ ചേർത്ത് പാകം ചെയ്യുന്ന ഒന്നാണ് ജീരകകഞ്ഞി കഞ്ഞിയിൽ ഇടുന്ന സാധനങ്ങളുടെ വ്യത്യാസം കൊണ്ട് തന്നെ കഞ്ഞി പല പേരുകളിൽ അറിയപ്പെടാറുണ്ട്. . ‘ജീരകക്കഞ്ഞി, ഔഷധ കഞ്ഞി, കർക്കടക കഞ്ഞി,ഉലുവാക്കഞ്ഞി, പൂക്കഞ്ഞി , കഷായക്കഞ്ഞി എന്നിങ്ങനെ …_
_നോമ്പ് കാലത്ത് പതിവായി ഉണ്ടാക്കാറുള്ള ജീരകക്കഞ്ഞി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം_
_രണ്ട് രീതിയിൽ ഉണ്ടാക്കുന്ന വിധം നൽകിയിട്ടുണ്ട്. ആദ്യം ജീരകശാല അരി ഉപയോഗിച്ച് കുക്കറിലും മറ്റൊന്ന് പൊടിയരി ഉപയോഗിച്ച് തീയിലും_
________________________________
_*ജീരക കഞ്ഞി. ഇഫ്താർ സ്പെഷൽ*_
________________________________
_*ചേരുവകൾ*_
________________________________
_ജീരകശാല അരി. 2 കപ്പ്_
_ബട്ടർ. 1 ടേബിൾസ്പൂൺ._
_മഞ്ഞൾ പൊടി. 1/2 സ്പൂൺ._
_ഉലുവ. 1 സ്പൂൺ._
_മല്ലിപൊടി. 1 സ്പൂൺ_
_ഉപ്പ് – ആവശ്യത്തിന്_
_ചുവന്നുള്ളി – 5_
_നല്ല ജീരകം. 1 സ്പൂൺ_
_നാളികേരം 1 കപ്പ്_
_വെള്ളം – ആവശ്യത്തിന്_
________________________________
_*ഉണ്ടാക്കുന്ന വിധം*_
________________________________
_ഒരു കുക്കറിൽ 6 കപ്പ് വെള്ളവും അരിയും, മഞ്ഞൾ, മല്ലിപൊടികളും, ഉലുവയും, ബട്ടറും ചേർത്ത് 3 വിസിൽ വരുത്തുക. ആവിപോയി തുറന്നു, നാളികേരം, , നല്ലജീരകം, ചുവന്നുള്ളി, ഉപ്പ് എന്നിവ, ഒരു കപ്പ് വെള്ളത്തിൽ മയത്തിൽ അരച്ച് ചേർത്ത് പതച്ചാൽ തീയണക്കുക._
_ജീരകക്കഞ്ഞി തയ്യാർ._
————————————————–
_*ഇനി പൊടിയരി ഉപയോഗിച്ച് ജീരക കഞ്ഞി ഉണ്ടാക്കുന്ന വിധം നോക്കാം*_
_________________________________
_*ആവശ്യമായ സാധനങ്ങള്‍*_
_________________________________
_പൊടിയരി : 3 തവി_
_ചെറുപയര്‍ : 3 തവി_
_ഉലുവ : ഒരു നുള്ള്_
_തേങ്ങ ചിരവിയത് : അര മുറി_
_ചെറിയ ഉള്ളി : 7 എണ്ണം_
_ജീരകം : 1 ടീസ്പൂണ്‍_
_മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍_
_ഉപ്പ് – പാകത്തിന്_
________________________________
_*തയ്യാറാക്കുന്ന വിധം*_
________________________________
_കഴുകിയെടുത്ത പൊടിയരിയും, പൊതിര്‍ത്തിയ ചെറുപയറും,ഉലുവയും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക.ശേഷം തേങ്ങ,ചെറിയ ഉള്ളി,ജീരകം എന്നിവ മഞ്ഞള്‍ പൊടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഈ മിശ്രിതം വേവിച്ച് വെച്ച കഞ്ഞിയിലേക്കൊഴിച്ച് അല്പം തിളപ്പിക്കുക.ശേഷം പാകത്തിന് ഉപ്പ് ചേര്‍ത്ത് സ്വാദോടെ ഉപയോഗിക്കാം_
+——-+——-+——-+——+——+——+