അനാഥകൾക്ക് -അഗതികൾക്ക് അവശർക്ക്‌ -ആലംബഹീനർക്ക് ഒരു ആശ്വാസ കേന്ദ്രം -അതാണ് പ്രിയരേ ആശ്രയ തീരം വെഞ്ഞാറമൂട്

0

ബഹുമാന്യരേ 

വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ പുത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശ്രയതീരം എന്ന ഒരു മഹാ പ്രസ്ഥാനത്തെ കുറിച്ച് നിങ്ങളോട് രണ്ടു വാക്ക്.

 

ശ്രീകാര്യം ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഫിദാ ഉവൈസ് അമാനി അവർകൾ 2011ൽ  ആരംഭിച്ച ഒരു ജീവകാരുണ്യപ്രസ്ഥാനമാണ് ആശ്രയതീരം ചാരിറ്റി വില്ലേജ്.

 

രാത്രിയും പകലും മാറുന്നത് തിരിച്ചറിയാത്തബുദ്ധിമാന്ദ്യം സംഭവിച്ചവർ,

ആഹാരമോ ദാഹ ജലമോ ആവശ്യമുണ്ടെന്ന് സ്വയം അറിഞ്ഞുകൂടാത്തവർ ,

എനിക്ക്  വിശക്കുന്നു എന്ന് പറയാൻ അറിയാത്തവർ ,

എനിക്ക് വേദനിക്കുന്നു എന്ന് സ്വയം അറിയാനും പറയാനും കഴിയാത്തവർ ,

സ്വന്തം ശരീരം ശുദ്ധീകരിക്കാൻ പോലും അറിയാത്തവർ

തങ്ങൾ ഇപ്പോൾ എവിടെയാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത നാല്പതോളം രോഗികളെ തന്നോടടുപ്പിച് കുന്നോളം സ്നേഹവും മലയോളം സാന്ത്വനവും നൽകി ശാന്തിമന്ത്രത്തിന്റെ  പ്രകാശം പരത്തി ഇതാ ഒരു മുസ്ലിം പണ്ഡിതൻ ജാതി മത വ്യത്യാസമില്ലാതെ സ്നേഹമാണ് മതം,കരുണയാണ് മതം കാരുണ്യമാണ് മതം എന്ന് ലോകത്തിനു കാണിച്ചു കൊടുത്തുകൊണ്ട് സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തകനായ ഉവൈസ് അമാനി അവർകൾ ത്യാഗത്തിന്റെ കൈവിളക്കുമായി നമുക്ക് മുൻപേ നടന്നുപോകുന്നു.

കാണണം നാം ,അറിയണം നാം നമ്മൾ ഓരോരുത്തരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം അദ്ദേഹം ഒറ്റയ്ക്ക് ഏറ്റെടുത്തിരിക്കുന്നു .

കാലത്തിന്റെ പെരുവഴിയിൽ എപ്പോഴൊക്കെയോ ഒറ്റപ്പെട്ടുപോയ രോഗംകൊണ്ടും വിശപ്പുകൊണ്ടും വിഷമങ്ങളെയും വിഷാദങ്ങളെയും വാരിപ്പുണർന്ന് ഉറക്കമില്ലാതെ,

സുരക്ഷിതമില്ലാതെ ജീവിതം എരിഞ്ഞടങ്ങുന്ന,നിലക്കാത്ത തേങ്ങലുകളെ നെഞ്ചിലൊതുക്കിയ ജീവിതങ്ങളെ നേരിട്ട് പോയി കണ്ടെത്തി ചികിത്സക്ക് അർഹതയുണ്ടെന്ന് കണ്ടാൽ കൂട്ടികൊണ്ടു വന്ന് ചികിത്സനൽകി സ്നേഹവും വാത്സല്യവും പകർന്നു കൊടുക്കുന്ന തുല്യതയില്ലാത്ത മനസ്സിന്റെ ഉടമയായ ഉവൈസ് അമാനി അവർകളെയും അദ്ദേഹത്തിന്റെ മഹത്തായ ഈ സ്ഥാപനത്തെയും നിങ്ങൾ അടുത്തറിയണം സഹോദരങ്ങളെ.

ഈ രോഗികളെ അടുത്തറിയുവാൻ അവരുടെ ഒരുതുള്ളി കണ്ണുനീരെങ്കിലും നിങ്ങളുടെ തൂവാലയാൽ ഒന്നുതുടക്കുവാൻ നിങ്ങൾ എത്തണം എന്നാഗ്രഹിക്കുന്നു.

ഈ സ്ഥാപനത്തിന് നിങ്ങളുടെ സഹകരണവും സഹവർത്തിത്വവും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഒപ്പം കാലുകൾ ഇടറാതെ മനസ്സുതളരാതെ ഈ മനുഷ്യസ്നേഹിക്കു നമ്മൾ പ്രോത്സാഹനം കൊടുക്കണം.

 

നിങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്

പീപ്പിൾ ന്യൂസ് പത്രത്തിന് വേണ്ടി

എഡിറ്റർ-സലിം കല്ലാട്ടുമുക്ക്

You might also like

Leave A Reply

Your email address will not be published.