30-04-1927 ഫാത്തിമ ബീവി – ജന്മദിനം

0

ഇന്ത്യയിലെ, പരമോന്നതകോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ്. എം.ഫാത്തിമ ബീവി . 1989 ലാണ് ഫാത്തിമ ബീവി അധികാരമേറ്റത്. ഇത് കൂടാതെ ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിക്ക് സ്വന്തമാണ്. ഏഷ്യയിൽ തന്നെ രാജ്യങ്ങളിൽ പരമോന്നതകോടതികളിൽ ഒരു ജഡ്ജ് ആയിരിക്കുന്ന വനിത എന്ന ബഹുമതിയും ഉണ്ട്. സുപ്രീം കോടതിയിലെ പദവിയുടെ വിരമനത്തിനു ശേഷം ഫാത്തിമ ബീവി മനുഷ്യാവകാശ കമ്മീഷനിൽ ഒരു അംഗമായും, കൂടാതെ തമിഴ് നാട് ഗവർണ്ണറായും (1997-2001) സേവനം അനുഷ്ഠിച്ചു.

*ജീവിതം*

1927 ഏപ്രിൽ 30-ന്‌ പത്തനംതിട്ട ജില്ലയിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ചു. പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ ലോ കോളേജിൽ നിന്നും നിയമത്തിലും ബിരുദം നേടി. അവിവാഹിതയാണ്‌ ഫാത്തിമ ബീവി.

*ഔദ്യോഗിക ജീവിതം*

14 നവംബർ 1950 നാണ് ഫാത്തിമ അഭിഭാഷകയായി തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. പിന്നീട് കേരളത്തിലെ ചെറുകോടതികളിൽ തന്റെ അഭിഭാഷക സേവനം ചെയ്തു. 1958 മെയ് മാസം സബോഡിനേറ്റ് മുൻസിഫായി നിയമിതയായി. 1968 ൽ സബ് ഓർഡിനേറ്റ് ജഡ്ജ് ആയി പ്രൊമോട് ചെയ്യപ്പെട്ടു. പിന്നീട് 1972 ൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് ആയും , 1974 ൽ ജില്ലാ, സെഷൻസ് ജഡ്ജും ആയി. 1980 ജനുവരിയിൽ ഇങ്കം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗമായി. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 ൽ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രിൽ 29-ന്‌ ഹൈക്കോടതിയിൽ നിന്നും വിരമിച്ചു. പക്ഷേ 1989 ഒക്ടോബർ 6ന്‌ സുപ്രീം കോടതിയിൽ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രിൽ 29 വിരമിച്ചു.

You might also like
Leave A Reply

Your email address will not be published.