➡ ചരിത്രസംഭവങ്ങൾ
“`1953 – ഹുസൈൻ രാജാവ് ജോർദ്ദാനിലെ രാജാവായി വാഴിക്കപ്പെട്ടു.
1953- ഹുസൈൻ ഒന്നാമൻ, ജോർദാൻ രാജാവായി ചുമതലയേറ്റു.
1961- ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി അമരാവതിയിൽ കുടിയിറക്ക് തുടങ്ങി
2000 – GPS സംവിധാനം, എല്ലാവർക്കുമായി തുറന്നു നൽകി.
1611 – കിംഗ് ജെയിംസ് വേർഷ്യൻ ബൈബിൾ ആദ്യമായി ജയിംസ് ബാർക്കർ ലണ്ടനിൽ പുറത്തിറക്കി
1945 – രണ്ടാം ലോക മഹായുദ്ധം; റഷ്യ ബെർലിന്റെ പതനം പ്രഖ്യാപിച്ചു
2008 – നർഗ്ഗീസ് ചുഴലി കൊടുങ്കാറ്റ് ബർമ്മയിൽ 1,38,000 പേരുടെ ജീവൻ എടുത്തു
2011 – യു എസ് സൈന്യം. പാകിസ്ഥാനിലെ അബൊട്ടാബാദിൽ വച്ച് ഒസാമ ബിൻ ലാദനെ വധിച്ചു
2013 – സരബ്ജിത് സിങ് പാക്ക് ജയിലിൽ കൊല്ലപ്പെട്ടു
1982 – ഫാക്ലാൻഡ്സ് യുദ്ധം: ബ്രിട്ടീഷ് അന്തർവാഹിനി കോൺക്വെറർ, അർജന്റീനിയൻ പടക്കപ്പലായ ജനറൽ ബെൽഗ്രാനോയെ മുക്കി.“`
➡ _*ജനനം*_
“`1969 – ബ്രയാൻ ലാറ – ( വെസ്റ്റ് ഇൻഡീസിന്റെ എക്കാലത്തെയും മികച്ച രണ്ടോ മൊന്നോ കളിക്കാരിൽ ഒരാളായി പരിഗണിക്കുന്ന മികച്ച ബാറ്റ്സ്‌സ്മാൻ ആയിരുന്ന ബ്രയാൻ ലാറ )
1956 – സിബി മലയിൽ – ( തനിയാവർത്തനം, ആകാശദൂത്, കമലദളം. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം , ചെങ്കോൽ, സദയം തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ സിബി മലയിൽ )
1975 – ഡേവിഡ് ബക്കാം – ( മുൻ ഇംഗ്ലണ്ട് ഫുട്‌ബോൾ താരം.)
1912 – വക്കം അബ്ദുൽ ഖാദർ – ( തൂലികാചിത്രങ്ങൾ, ജീയും ഭാഷാകവികളും, വിമർശനവും വിമർശകന്മാരും, വിചാരവേദി, സാഹിതീദർശനം, പുരോഗതിയും സാഹിത്യകലകളും, പ്രതിഭാശാലികൾ തുടങ്ങിയ കൃതികൾ എഴുതുകയും മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ അൽ അമീനിലും പ്രഭാതം, മാപ്പിള റിവ്യൂ, ഭാരതചന്ദ്രിക, ദക്ഷിണഭാരതി എന്നീ പത്രങ്ങളിലും പ്രവർത്തിക്കുകയും പ്രതിധ്വനി, സുബോധിനി, തൂലിക എന്നീ മാസികകൾ സ്വന്തമായി നടത്തുകയും സ്വദേശാഭിമാനി പത്രത്തിന്റെ ചരിത്രവും അതു നിരോധിക്കാനിടയായ സാഹചര്യങ്ങളും പ്രമേയമാക്കി സ്വദേശാഭിമാനി എന്ന നാടകം രചിക്കുകയും ചെയ്ത നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്ര ചിന്തകനുമായിരുന്ന വക്കം അബ്ദുൽ ഖാദർ )
1919 – ചേളായിൽ ബാലകൃഷ്ണ മെനോൻ – ( അക്ഷരാർഥത്തിൽ തൂക്കുമരത്തിന്റെ നിഴലിൽ നിന്നും രക്ഷപ്പെട്ട്, പിൽക്കാലത്ത് അതേ പേരിൽ ഒരു കൃതി എഴുതിയ കമ്യുണിസ്റ്റ് പ്രവർത്തകനും കഥാകൃത്തും വിവർത്തകനും സിനിമ അഭിനേതാവും ആയിരുന്ന സി.എ ബാലൻ എന്ന ചെളായിൽ ബാലകൃഷ്ണ മെനോൻ )
1927 – ഇ എം ജെ വെണ്ണിയൂർ – ( ആകാശവാണിസ്‌റ്റേഷൻ ഡയറക്‌ടറും കേരള ലളിതകലാ അക്കാദമി ചെയര്‍മാനും ചിത്രകല നിരൂപകനും ,ജീവ ചരിത്രകാരനും ഉപന്യാസകാരനും ആയിരുന്ന ഇ.എം.ജെ. വെണ്ണിയൂർ )
1936 – എസ് എ ജമീൽ – ( മാപ്പിളപ്പാട്ട് ഗായകനും മലയാളത്തിലെ കത്തുപാട്ടുകളുടെ ശില്പിയും പെയിൻററും മനഃശാസ്ത്ര ചികിത്സകനും “മുടിയനായ പുത്രൻ” , “പുതിയ ആകാശം പുതിയ ഭൂമി”, “ലൈലാ മജ് നു” എന്നീ സിനിമകളിൽ പാടുകയും ലൈലാ മജ് നുവിൽ അഭിനയിക്കുകയും ചെയ്ത സയ്യിദ് അബ്ദുൽജമീൽ എന്ന എസ്.എ. ജമീൽ )
1940 – ടി കെ പത്മിനി – ( വളരെ ചെറിയ കാലയളവിൽ റൊമാന്റിക്, അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റിക് ഗണങ്ങളിൽ ഉൾപ്പെടുന്ന 230 ചിത്രങ്ങൾ രചിച്ച, കേരളത്തിലെ അമൃതാ ഷെർഗിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി.കെ പത്മിനി )
1920 – വസന്ത് റാവു ദേശ്‌പാണ്ഡെ – ( ഹിന്ദുസ്ഥാനി സംഗീതഞ്ജനും പ്രസിദ്ധ മറാത്തി സംഗീതനാടക നടനും ആയിരുന്ന വസന്ത്റാവു ദേശ്‌പാണ്ഡെ )
1921 – സത്യജിത് റേ – ( ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായ സത്യജിത്ത് റേ )
1926 – മാരിയോ മിറാൻഡ – ( ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കണോമിക്സ് ടൈംസ്എന്നീ മുൻനിര പത്രങ്ങളിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്ന മരിയോ ജോവോ കാർലോസ് ദോ റോസാരിയോ ഡെ ബ്രിട്ടോ മിറാൻഡ എന്ന മാരിയൊ മിറാൻഡ )
1928 – മായാറാവു – ( കഥക് നർത്തകിയും മുൻ കർണാടക സംഗീത നാടക അക്കാദമി അധ്യക്ഷയുമായിരുന്ന മായാറാവു )“`
`
➡ _*മരണം*_
“`2018 – കോട്ടയം പുഷ്പനാഥ് – ( മുന്നോറോളം കൃതികൾ രചിച്ച മലയാളത്തിന്റെ കുറ്റാന്വേഷണ കഥാകാരനും മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായിരുന്നു പുഷ്പനാഥൻ പിള്ള അഥവാ സി ജി സക്കറിയ )
2009 – കെ ബാലാജി – ( മലയാളത്തിൻലെയും തമിഴിലെയും മുൻ സിനിമ നിർമ്മാതാവും അഭിനേതാവും ആയിരുന്ന , നടൻ മോഹൻലാലിന്റെ ഭാര്യാ പിതാവ് കെ ബാലാജി )
1519 – ലിയനാർഡൊ ഡാവിഞ്ചി – ( അവസാനത്തെ അത്താഴം, മോണ ലിസ തുടങ്ങിയ ചിത്രങ്ങൾ വരയ്ക്കുകയും ഇരുണ്ട പശ്ചാത്തലം ഉപയോഗിച്ച് പുതിയ ചിത്രകലാ രീതി വികസിപ്പിച്ചെടുക്കുകയും ചെയ്ത ചിത്രകാരൻ, വാസ്തുശില്പി,ശില്പി ശാസ്‌ത്രജ്ഞൻ, ശരീരശാസ്ത്ര വിദഗ്ദ്ധൻ, സംഗീതവിദഗ്ദ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ലിയനാർഡോ ഡാ വിഞ്ചി )
2011 -ഒസാമ ബിൻ ലാദൻ – ( 2001 സെപ്റ്റംബർ 11ന് രണ്ട് യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേൾഡ് ട്രെയ്ഡ് സെൻററും യുഎസ് സൈനിക കേന്ദ്രം പെൻറഗണും ഇടിച്ചു തകർത്ത അൽ ഖാഇദ എന്ന തീവ്രവാദ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും എഫ്.ബി.ഐ യുടേ പട്ടികയിൽ ഏറ്റവും വിലയുള്ള തീവ്രവാദിയും ആയിരുന്ന ഉസാമ ബിൻ ലാദൻ )
1948 – അയ്യത്താൻ ഗോപാലൻ – ( രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ കേരളത്തിലെ പ്രചാരകനാകുകയും വിഗ്രഹാരാധനയെ എതിർക്കുക, മിശ്ര വിവാഹം നടത്തുക, മിശ്ര ഭോജനം നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, അയിത്തവും ജാതി വ്യത്യാസവും നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മ സമാജ പരിപാടികൾ ഏറ്റെടുക്കുകയുംപ്രാർത്ഥനകൾക്കാവശ്യമായ കീർത്തനങ്ങൾ രചിക്കുകയും .ചുരുങ്ങിയ കാലത്തിനിടെ മലബാറിലും തിരുവിതാംകൂറിലും നിരവധി ബ്രഹ്മ സമാജ ശാഖകൾ സ്ഥാപിക്കുകയും, ബ്രഹ്മ സമാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ടിരുന്നദേവേന്ദ്ര നാഥ ടാഗോറിന്റെ ‘ബ്രഹ്മധർമ്മ’ എന്ന കൃതിയുടെ മലയാള പരിഭാഷ നിർവഹിക്കുകയും ചെയ്ത അലോപ്പതി ഡോക്ടര്‍ അയ്യത്താൻ ഗോപാലൻ )
2013 – സരബ്‌ജിത് സിംഗ് – ( 1990ൽ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് പാകിസ്താനിലെ കോട് ലോക്പഥ് ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനും സഹതടവുകാരുടെ മർദ്ദനത്തിന് വിധേയനായി മരണപ്പെട്ട സരബ്‌ജിത് സിംഗ് )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ഇറാൻ – അദ്ധ്യാപക ദിനം_
⭕ _ഇന്തോനേഷ്യ – ദേശീയ വിദ്യാഭ്യാസ ദിനം_
⭕ _International scurvy awareness day_
⭕ _ലോക ടൂണ മൽസ്യ ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴