13-05-2020 പ്രഭാത ചിന്തകൾ

0

🔅 ശരിയായ ആത്മാർത്ഥതയോടും അഗാധമായ സ്നേഹത്തോടും കൂടി ചെയ്യുന്ന ഏതു ജോലിയും വിശ്രമത്തേക്കാൾ നമുക്ക് ഊർജം പകരുന്ന കാര്യമാണ്.

🔅 ദൈവത്തിനേറ്റവും ഇഷ്ടമുള്ള ഗന്ധം ചന്ദനത്തിരിയുടേയോ കുന്തിരിക്കത്തിന്റേതോ അല്ല, മറിച്ച് അധ്വാനിക്കുന്നവരുടെ വിയർപ്പിന്റേതാണ്. വിയർപ്പിൽ മുങ്ങി ആരും മരിക്കാറില്ല. ദിവസവും 20 മണിക്കൂറിലേറെ ജോലി ചെയ്യുന്ന ഭരണകർത്താക്കളെയും കായിക താരങ്ങളേയും ചരിത്രം നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.

🔅 കാൽപ്പന്തുകളിയിലെ മഹാമാന്ത്രികനായ റൊണാൾഡോ തന്റെ വിജയരഹസ്യങ്ങൾ പങ്കു വയ്ക്കുമ്പോൾ പറഞ്ഞു. ‘ബ്രസീലിലെ വൈകുന്നേരങ്ങളിൽ സാധാരണ ചെറുപ്പക്കാർ ബീച്ചിൽ ബിയറും കുടിച്ച് ഉല്ലസിച്ചിരിക്കുമ്പോൾ ഞാൻ മണൽപ്പുറങ്ങളിൽ പന്തുരുട്ടി കളിക്കുകയായിരുന്നു പതിവ്’. വിനോദനവും ഉല്ലാസവും ത്യജിച്ചു റൊണാൾഡോ തന്റെ ലക്ഷ്യത്തിനുവേണ്ടി അധ്വാനിച്ചതുകൊണ്ട് ചരിത്രവും ഇപ്പോൾ നമ്മളും അദ്ദേഹത്തെ പരാമർശിക്കുന്നു.

🔅 മനോഹരമായ ഒരു പഴമൊഴി ഓർമ്മിപ്പിക്കാം. ‘വിജയം, വൈകിയേക്കാം. പക്ഷേ അർഹതയുള്ളവന് അതൊരിക്കലും നിഷേധിക്കപ്പെടുകയില്ല!

🔅 വിജയം ആരുടേയും കുത്തകയല്ല, അധ്വാനത്തിന്റേതല്ലാതെ

You might also like
Leave A Reply

Your email address will not be published.