🔅 _*നാം ഓരോരുത്തരും പറയുന്ന ഓരോ വാക്കുകളും പ്രവർത്തികളും ഈ ലോകത്തിൽ ചില പ്രതിധ്വനികൾ സൃഷ്ടിച്ചു കൊണ്ടിരിക്കും . അവ നല്ലതായാലും ചീത്ത ആയാലും .*_
🔅 _*ചില പുസ്തകങ്ങൾ വായിച്ചാൽ അതിൽ അവ എഴുതിയ ആളുടെ പേരില്ലെങ്കിൽ പോലും അവയുടെ സൃഷ്ടി കർത്താവിനെ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സ്ഥിരം വായിക്കുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും. സംഗീതവും. ശിൽപ്പവും എല്ലാം ഇത് പോലെ തന്നെ ആണ് . ഒന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് അവയുടെ സൃഷ്ടി കർത്താവിനെ കണ്ടെത്താം .*_
🔅 _*അവനവൻ സൃഷ്ടിക്കുന്ന പ്രതിബിംബങ്ങൾക് നടുവിൽ ആണ് ഓരോ ജീവിതവും . സ്വന്തം വാക്കും പ്രവർത്തികളും സൃഷ്ടിക്കുന്ന പ്രതിച്ഛായക്ക് പുറത്ത് വരാൻ ആർക്കും കഴിയില്ല.*_
🔅 _*നന്മകൾ ചെയ്യുന്നവരുടെയും തിന്മകൾ ചെയ്യുന്നവരുടെയും പ്രതിബിംബങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും തിന്മകൾ ചെയ്യുന്നവരെ നാം അവരുടെ മരണത്തോടെ മറക്കും. നന്മകൾ ചെയ്യുന്നവരുടെ സാന്നിധ്യം അവർ വിട പറഞ്ഞ് നാളുകൾ കഴിഞ്ഞാലും സമൂഹത്തിൽ അലയടിച്ച് കൊണ്ടിരിക്കും.*_
🔅 _*ചുറ്റുമുള്ളവയിൽ എല്ലാം തങ്ങളുടെ ചെയ്തികൾ പ്രതിഫലിക്കും എന്ന തിരിച്ചറിവ് നമ്മുടെ പ്രവർത്തികളെ വിശുദ്ധമാക്കും . ഇടപഴകിയ പരിസരങ്ങളിൽ തങ്ങളുടെ ക്രിയാത്മക പ്രതിരൂപം സൃഷ്ടിക്കാൻ സാധിച്ചിട്ടുള്ളവർ ചരിത്രം ആയിട്ടുണ്ട്.*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅