➡ ചരിത്രസംഭവങ്ങൾ
“`878 – സിസിലിയിലെ സുൽത്താൻ, സിറാകുസ് പിടിച്ചടക്കി.
996 – പതിനാറു വയസ്സു പ്രായമുള്ള ഒട്ടോ മൂന്നാമൻ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
1502 – പോർച്ചുഗീസ് നാവികൻ ജോവോ ഡ നോവ, സൈന്റ് ഹെലെന ദ്വീപുകൾ കണ്ടെത്തി.
1851 – ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ അടിമത്തം നിർത്തലാക്കി.
1881 – ക്ലാര ബർട്ടൺ അമേരിക്കൻ റെഡ് ക്രോസ് സംഘടനക്ക് രൂപം നൽകി.
1894 – ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ കപ്പൽചാൽ ഗതാഗതത്തിനായി തുറന്നു.
1904 – അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ അഥവാ ഫിഫ പാരീസിൽ രൂപവത്കരിക്കപ്പെട്ടു.
1981 – പിയറി മൗറോയ് ഫ്രഞ്ചു പ്രധാനമന്ത്രിയായി.
1991 – ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ശ്രീ പെരുമ്പത്തൂരിൽ വച്ച് തമിഴ്‌പുലികളുടെ ആത്മഹത്യാബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.“`
➡ _*ജന്മദിനങ്ങൾ*_
“`1960 – മോഹൻലാൽ – ( മൂന്നു പതിറ്റാണ്ടുകളായി മലയാള ചലചിത്രലോകത്ത് തിളങ്ങി നിൽക്കുന്ന, രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയും ചെയ്ത മോഹൻലാൽ )
1983 – പി വി ഷാജി കുമാർ – ( കേന്ദ്ര സാഹിത്യ അക്കാദമിയുടെ ‘യുവസാഹിത്യ’പുരസ്‌ക്കാരവും ന്യൂയോർക്ക് ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുള്ള ശ്രദ്ധേയനായ കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാർ )
1978 – വി ടി ബലറാം – ( യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ ‘കലാശാല’യുടെ ചീഫ് എഡിറ്റർ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ വിദ്യാർത്ഥി, യുവജന സംഘടനാ രംഗത്ത് പ്രവർത്തിച്ച, 2011 മുതൽ തൃത്താല മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമായ കോൺഗ്രസ് നേതാവ് വി. ടി ബലറാം )
1944 – മേരി റോബിൻസൺ – ( അയർലണ്ടിന്റെ ഏഴാമത്തെ പ്രസിഡന്റും, ഈ സ്ഥാനത്തെത്തുന്ന പ്രഥമ വനിതയുമായ മേരി തെരേസ വിൻഫ്രെഡ് റോബിൻസൺ എന്ന മേരി റോബിൻസൺ )
1911 – കെ എൻ എഴുത്തച്ചൻ – ( സാഹിത്യത്തെ സാമൂഹിക പശ്ചാത്തലത്തിൽ വിലയിരുത്തണമെന്ന ആശയഗതിയുടെ മുഖ്യ വക്താക്കളിലൊരാളും, മാർക്സിസ്റ്റ് നിരൂപണ ശൈലിയെ പിന്തുണക്കുകയും, ഭാരതീയ കാവ്യ ശാസ്ത്രഗ്രന്ഥങ്ങളെ മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിയ്ക്കുകയും ചെയ്ത മലയാള ഭാഷാ പണ്ഡിതനും നിരൂപകനും ആയിരുന്ന കെ. എൻ. എഴുത്തച്ഛൻ )
1969 – നന്ദിത – ( അകാലത്തില്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയും അടുത്ത ബന്ധുക്കൾ പോലും കവയത്രി ആണെന്ന്‍ മരണത്തിനു ശേഷം മാത്രം തിരിച്ചറിയുകയും ഡയറിയിൽ കണ്ടെത്തിയ കവിതകൾ സമാഹാരമായി പ്രസിദ്ധീകരിക്കപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപെടാറുള്ള കവയത്രിയും വയനാട് മുട്ടിൽ മുസ്ലിം ഓർഫണേജ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആംഗലേയ വിഭാഗത്തിൽ അദ്ധ്യാപികയായിരുന്ന കെ.എസ്. നന്ദിതന്ന എന്ന നന്ദിത )
1688 – അലക്സാണ്ടർ പോപ്പ് – ( പരിഹാസശീലമുള്ള കവിതകൾക്കും, ഹോമറിന്റെ കൃതികളുടെ വിവർത്തനത്തിനും,
ഷേക്സ്പിയർ കഴിഞ്ഞാൽ എറ്റവും കൂടുതൽ ഉദ്ധരിക്കപ്പെടുന്ന വ്യക്തിയുഒ, പ്രശസ്ത ആംഗലേയ കവിയും വിമർശകനും സാഹിത്യകാരനുമായിരുന്ന അലക്സാണ്ടർ പോപ്പ് )
1916 – ഹരോൾഡ് റോബിൻസൺ – ( 32 ഭാഷകളിൽ 75 കോടിയിൽ അധികം കോപ്പികൾ വിറ്റഴിഞ്ഞ 25 ഓളം കൃതികൾ രചിച്ച പ്രസിദ്ധ അമേരിക്കൻ നോവലിസ്റ്റ് ഹരോൾഡ് റോബിൻസൺ )
1921 – ആന്ദ്രെ സാഖറഫ് – ( ആണവായുധ പരീക്ഷണ പദ്ധതികൾക്ക് നേതൃത്വം നൽകുന്നതിൽ പ്രധാനപങ്കു വഹിച്ച ആണവശാസ്ത്രജ്ഞനും, സോവിയറ്റ് വിമതനും, മനുഷ്യാവകാശ പ്രവർത്തകനും 1975 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത ആന്ദ്രെ ദിമിത്ര്യേവിച് സാഖറഫ് എന്ന ആന്ദ്രെ സാഖറഫ് )
1956 – രാജാമണി – (
മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ ആയിരുന്ന രാജാമണി )
1937 – കലാമണ്ഡലം ഗോപി – ( പ്രസിദ്ധനായ ഒരു കഥകളിനടനാണ്കലാമണ്ഡലം ഗോപി. കലാമണ്ഡലം കൃഷ്‌ണൻനായർക്കും കലാമണ്ഡലം രാമൻകുട്ടി നായർക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ് ഗോപി വാഴ്‌ത്തപ്പെടുന്നത് )
1975 – അബ്ബാസ് – ( കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുകയും നിരവധി തമിഴ്, തെലുഗു , കന്നഡ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത നടൻ അബ്ബാസ് )“`
➡ _*ചരമവാർഷികങ്ങൾ*_
“`1991 – രാജീവ് ഗാന്ധി – ( നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിക്കുകയും, ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെടുകയും, മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിക്കുകയും ചെയ്ത ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി )
1992 – ശ്രീമൂലനഗരം വിജയൻ – ( നടൻ , നാടകകൃത്ത്, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ ശ്രീമൂലനഗരം വിജയൻ )
1903 – ബാരിസ്റ്റർ ജി പി പിള്ള – ( തിരുവിതാംകൂറിലെ ആദ്യത്തെ ബാരിസ്റ്റർ, തിരുവിതാംകൂറിൽനിന്നും ആദ്യമായി ഇംഗ്ലണ്ടിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തിയ കോൺഗ്രസ് നേതാവ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറിസ്ഥാനം വഹിച്ച ആദ്യത്തെ തിരുവിതാംകൂറുകാരൻ, ഇംഗ്ലണ്ടിലും ഇന്ത്യയിലും ശ്രദ്ധയാകർഷിച്ച വാഗ്മി, എഴുത്തുകാരൻ, ‘എഡിറ്റർമാരുടെ എഡിറ്റർ’ എന്നു പത്രങ്ങൾ വിശേഷിപ്പിച്ച ‘മദ്രാസ് സ്റ്റാൻഡേർഡ്’ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപർ, തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്, ഈഴവരും മറ്റു പിന്നാക്ക സമുദായങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ഡോ. പൽപ്പുവിന്റെ അഭ്യർഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയ സാമൂഹിക പരിഷ്‌കർത്താവ് മലയാളി മെമ്മോറിയൽ സമർപ്പണത്തിന്റെ മുന്നണിപ്പോരാളിഎന്നി നിലകളില്‍ തിളങ്ങിയ ബാരിസ്റ്റർ ജി.പി. പിള്ള എന്ന ജി. പരമേശ്വരൻ പിള്ള )
1985 – മേരി ജോൺ തോട്ടം – ( മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയ പ്രശസ്തയായിരുന്ന കവയിത്രി സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം )
2000 – ഡെയിം ബാർബറ കാർട്ട്‌ലാന്റ് – ( ഒരു വർഷം എറ്റവും കൂടുതൽ നോവൽ എഴുതി പ്രസിദ്ധീകരിച്ച റെക്കോർഡ് സൃഷ്ടിക്കുകയും, 36 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട 723 ൽ പരം കാൽപ്പനിക പ്രണയ നോവലുകൾ എഴുതിയ മേരി ബാർബറ ഹാമിൽട്ടൺ എന്ന ഡെയ്ം ബാർബറാ കാർട്ട്ലാൻഡ് )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _World day for cultural diversity for dialogue and development_
_( 2001 ൽ അഫ്ഗാനിസ്ഥാനിലെ ബാമിയാനിൽ ബുദ്ധപ്രതിമകൾ നശിപ്പിക്കപ്പെട്ടതിന് പ്രതികരണമായി ആഗോള തലത്തിൽ സാംസ്കാർക്ക വൈവിധ്യങ്ങൾക്കായി ആചരിക്കുന്നു )_
⭕ _ഭീകരവാദ വിരുദ്ധ ദിനം_
_( രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിനം ഇന്ത്യയിൽ ഭീകരവിരുദ്ധദിനം ആയി ആചരിക്കുന്നു )_
⭕ _കൊളംബിയ: ആഫ്റൊ കൊളംബിയൻ ഡേ_
⭕ _ഹങ്കറി : സൈനികരുടെയും രാജ്യസ്നേഹികളുടെയും ദിനം_
⭕ _ചിലി : നാവിക ദിനം!_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴