🔅 _*എല്ലാവരും വേലി കെട്ടുന്ന തിരക്കിലാണ്… ദൈവത്തിന്റെ വിശാലമായ ഭൂമിയിൽ വേലി കെട്ടുന്നവർ വിഡ്ഡികൾ… അന്യന്റെ പറമ്പിൽ നിന്ന് ഒരു കോഴി പോലും വെറുതെ പറന്ന് വരരുതെന്നാണ് ഈ വേലി കെട്ടുന്നവർ വിചാരിച്ചു കൊണ്ടിരിക്കുന്നത്…. പക്ഷെ അത് കോഴിക്ക് അറിയില്ലല്ലൊ….*_
🔅 _*കണ്ണടച്ചു തുറക്കുന്ന മാത്രയിൽ അവസാനിക്കുന്ന ഈ ജീവിതത്തിൽ പരസ്പരം പങ്ക് വച്ച് ജീവിക്കുന്നതിന് പകരം എല്ലാം എന്റേത് എന്റേത് എന്ന ചിന്തയിൽ എല്ലാം കെട്ടിപ്പൂട്ടി വക്കുന്ന തിരക്കിലാണ് മനുഷ്യൻ. ജന്മദിനങ്ങൾ ആഘോഷിക്കുന്ന മനുഷ്യന് അറിയില്ലല്ലൊ തന്റെ അന്ത്യത്തിലേക്കുള്ള ദൂരം ഒരു പടി കൂടി അടുത്തു എന്ന്….*_
🔅 _*ഈ കോവിഡ് കാലത്തും തന്നിഷ്ടങ്ങളുടെ നടത്തിപ്പുകാർക്ക് അന്യരുടെ ദുഖവും നിസ്സഹായതയും മനസ്സിലാകില്ല .. ഒരു തവണയെങ്കിലും വിശപ്പ് അറിഞ്ഞിട്ടുള്ളവനേ പട്ടിണിയുടെ അർത്ഥം എങ്കിലും മനസ്സിലാവൂ. നില നിൽക്കാൻ പാടു പെടുന്ന ഈ ജനങ്ങളുടെ ജീവിതം ഒരു കാരണവശാലും നിലച്ചു പോകുന്നില്ല എന്ന് ഉറപ്പു വരുത്തുകയാണ് മനുഷ്യ ധർമ്മം.*_
🔅 _*മനസ്സിന്റെ വേലികൾ പൊളിക്കാൻ തയ്യാറാവുന്നവർക്കു മാത്രമേ ഈ കാലത്തും മനുഷ്യൻ ആയി തുടരാൻ കഴിയൂ.. വീശുന്ന കാറ്റിനും ശ്വസിക്കുന്ന വായുവിനും ലോകമെങ്ങും പടരുന്ന വൈറസിനുമൊന്നും വേലികളും മതിലുകളും പ്രസക്തമല്ല എന്ന തിരിച്ചറിവിൽ നിന്നാണ് നാം പുതിയ കവാടങ്ങൾ തുറന്ന് കാലത്തിനോട് നീതി കാട്ടേണ്ടത്….അല്ലാത്ത പക്ഷം നമ്മളും ചില കണക്കുകളിലെ വെറും അക്കങ്ങൾ മാത്രമായി ഒടുങ്ങും .*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅