ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദി പീപ്പിൾ ന്യൂസ് മീഡിയ പീപ്പിൾ കെയർ ഓർഗനൈസേഷൻ ഫിലിം ഫ്രട്ടേണിറ്റി സംയുക്തമായി വൃക്ഷത്തൈകൾ നട്ടപ്പോൾ
ജൂൺ 5ലോകപരിസ്ഥിതിദിനം
ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന മനുഷ്യവർഗം ചെയ്തു കൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പ്രകൃതിയുടെ സംതുലിതാവസ്ഥ തന്നെ മാറ്റി കൊണ്ടിരിക്കുന്നതനുസരിച് പ്രകൃതിയും പ്രതികരിച്ചുതുടങ്ങി. ഇനിയും പ്രകൃതി സംരക്ഷണം മനസിലാക്കാത്ത ജനസമൂഹത്തിന്റെ നന്മ ലക്ഷ്യം വച്ചു നല്ലൊരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് ഒന്നിച്ചു കൈകോർക്കാം.
അതിനുവേണ്ടി ദി പീപ്പിൾ ന്യൂസ്, ഫിലിം ഫ്രറ്റെണിറ്റി, റ്റി. എസ്. ജോൺ ഫൗണ്ടേഷൻ, മീഡിയ പീപ്പിൾ കെയർ ഓർഗനൈസേഷൻ, സംയുക്തമായി ചേർന്ന് നടപ്പാക്കിയ ലോകപരിസ്ഥിതി ദിനാഘോഷം.
അതിൽ പങ്കെടുത്തവർ അധ്യക്ഷൻ പീർമുഹമ്മദ്, ചീഫ് എഡിറ്റർ ദി പീപ്പിൾ ന്യൂസ്, സലിം കല്ലാറ്റുമുക്ക് മീഡിയ പീപ്പിൾ കെയർ ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്, ശ്രീജ MPCO സെക്രട്ടറി അജി തിരുമല സെക്രട്ടറി വേൾഡ് ഫോറം, ഉദ്‌ഘാടനം ശ്രീമതി ഗൗരി കാമാക്ഷി CEO, SUT മെഡിക്കൽ കോളേജ് ഗീതാകുമാരി വാർഡ് കൗൺസിലർ, വേണു പെരുങ്കാവ് ജനറൽ കൺവീനർ ഫിലിം ഫെർട്ടണിറ്റി, പുങ്കുമൂടു അജി സാമൂഹിക പ്രവർത്തകൻ, മുഖ്യാതിഥി റാണി മോഹൻദാസ്, മോഹൻ റിട്ടേ :H.S പ്രിൻസിപ്പൽ സുരേഷ് കാർഷിക വിദഗ്ദ്ധൻ ഷൈലജ ADS ചെയർ പേഴ്സൺ, കുസുമം ചാക്കോ ചെയർ പേഴ്‌സൺ റ്റി എസ് ജോൺ ഫൌണ്ടേഷൻ ലക്ഷ്മി SUT മെഡിക്കൽ കോളേജ്, സാമൂഹികപ്രവർത്തക, ബിനു ജോൺ പൊതു പ്രവർത്തകൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വട്ടപ്പാറ ശീമമുള മുക്കിൽ വൃക്ഷ തൈ നാടിലും തൈ വിതരണവും നടപ്പാക്കി.
ഫോട്ടോസ് ശിവൻ
റിപ്പോർട്ടർ ശ്രീജ അജയ്.