3488 കിലോമീറ്റര്‍ വരുന്ന യഥാര്‍ഥ നിയന്ത്രണ രേഖയുടെ ചുമതല വഹിക്കുന്ന വിവിധ കോറുകളില്‍ ഇന്ത്യയ്ക്കുള്ളത് 3 ലക്ഷത്തിലധികം പട്ടാളക്കാര്‍ ഞൊടിയിടയില്‍ ഏത് യുദ്ധ ദൗത്യവും ഏറ്റെടുക്കാന്‍ ബംഗാളിലുള്ള മൗണ്ടന്‍ സ്ട്രൈക്ക് കോറും സുസജ്ജം 1962 ല്‍ ചൈനയോടു പരാജയപ്പെട്ട സേനയല്ല ഇന്നത്തേത് പാംഗോങ് ട്സോ മലനിരകളില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ കാര്യത്തില്‍ ചൈന കടുംപിടിത്തം തുടരുമ്ബോള്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യയും അതിര്‍ത്തി പ്രശ്നത്തില്‍ നയതന്ത്ര ചര്‍ച്ചകളില്‍ പ്രതീക്ഷ കൈവിടാതെ ഇരുരാജ്യവും ഇതോടെയാണ് ചില മേഖലകളില്‍ നിന്ന് ചൈനീസ് പട്ടാളം പിന്മാറിയത്. എങ്കിലും പാംഗോങ് ട്സോ മലനിരകളില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ കാര്യത്തില്‍ ചൈന കടുംപിടിത്തം തുടരുകയാണ്. എന്നാല്‍ ഇന്ത്യന്‍ സൈന്യം സര്‍വ്വ സജ്ജമാണെന്ന് സത്യം ചൈനയ്ക്ക് അറിയാം. ചൈനീസ് അതിര്‍ത്തിയുടെ സുരക്ഷയ്ക്ക് ഇന്ത്യയ്ക്കുള്ളത് 3 ലക്ഷത്തിലധികം പട്ടാളക്കാര്‍. 3488 കിലോമീറ്റര്‍ വരുന്ന യഥാര്‍ഥ നിയന്ത്രണ രേഖയുടെ ചുമതല വഹിക്കുന്ന വിവിധ കോറുകളിലെ അംഗങ്ങളുടെ എണ്ണമാണിത്.1962 ല്‍ ചൈനയോടു പരാജയപ്പെട്ട സേനയല്ല ഇന്നത്തേതെന്നും ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നും ഇന്ത്യന്‍ സൈന്യവും വ്യക്തമാക്കുന്നു. ഇതോടെ അതിര്‍ത്തി പ്രശ്നങ്ങളില്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇന്ത്യ തിരിച്ചടിക്കാനും തയ്യാറാണെന്ന സന്ദേശമാണ് നല്‍കുന്നത്. ചൈനീസ് അതിര്‍ത്തിയിലെ ഒരു കോറില്‍ ചുരുങ്ങിയത് 60,000 അംഗങ്ങള്‍ ഇന്ത്യയ്ക്ക് സൈനികരായുണ്ട്. നിലവില്‍ സംഘര്‍ഷം നടക്കുന്ന ലഡാക്ക് ഉള്‍പ്പെടുന്നത് 14 കോറിലാണ്. ഇതിന്റെ വിളിപ്പേര് ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍ എന്നാണ്. ആസ്ഥാനം കശ്മീരിലെ ലേയുംസിക്കിമില് 33 കോര്‍ (ത്രിശക്തി കോര്‍, ബംഗാളിലെ സിലിഗുഡി), അരുണാചല്‍ പ്രദേശില്‍ 3 കോര്‍ (സ്പിയര്‍ കോര്‍, നാഗാലന്‍ഡിലെ ദിമാപുര്‍), 4 കോര്‍ (ഗജ്രാജ് കോര്‍, അസമിലെ തേസ്പുര്‍) എന്നിവയും സര്‍വ്വ സജ്ജം. അതിര്‍ത്തിയിലുടനീളമുള്ള ആക്രമണ നിരയും ചൈനയ്ക്ക് ഭീഷണിയാകും. 17 മൗണ്ടന്‍ സ്ട്രൈക്ക് കോര്‍ ബംഗാളിലെ പാണാഗഡ് ആണ് ആസ്ഥാനമെങ്കിലും അതിര്‍ത്തിയിലെവിടെയും എപ്പോള്‍ വേണമെങ്കിലും എത്താന്‍ സജ്ജമാണ്. സംഘര്‍ഷം രൂക്ഷമായാല്‍ മൗണ്ടന്‍ സ്ട്രൈക്ക് കോറിന്റെ അപ്രതീക്ഷിത നീക്കങ്ങള്‍ ഇന്ത്യ നടത്തുമെന്ന് ചൈനയ്ക്കും അറിയാം.ഈ സാഹചര്യത്തിലാണ് അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ഇന്ത്യയുമായി ചൈന സഹകരിക്കുന്നത്. ഇരുപക്ഷവും തമ്മില്‍ 10 ചര്‍ച്ചകള്‍ നടക്കുമെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ മുന്‍പുണ്ടാക്കിയ കരാറുകളുടെ പകര്‍പ്പുമായി ചര്‍ച്ചകള്‍ക്കെത്തി ചൈനയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.അതുകൊണ്ട് തന്നെ കൂടുതല്‍ മുന്നോട്ടുനീങ്ങാന്‍ ചൈനയ്ക്കു സാധ്യമല്ലെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. എങ്കിലും, നിലവിലുള്ള കടന്നുകയറ്റങ്ങളില്‍ നിന്ന് ഒഴിയാന്‍ അവര്‍ തയാറാവണം. ബലപ്രയോഗം വേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. ചൈനയുമായുള്ള ഇടപെടലുകളില്‍ ക്ഷമയ്ക്ക് സ്ഥാനമേറെയുണ്ടെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് ഇന്ത്യന്‍ സേനയുടെ ഇടപെടലുകള്‍.അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ നയതന്ത്ര, സേനാ തലങ്ങളിലുള്ള ചര്‍ച്ചകള്‍ ഇന്ത്യയും ചൈനയും തുടരുകയാണെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ഭരണനേതൃത്വങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണകള്‍ പ്രകാരം പ്രശ്നം എത്രയും വേഗം പരിഹരിക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉന്നത സേനാ കമാന്‍ഡര്‍മാര്‍ യോജിച്ചതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സംഘര്‍ഷത്തില്‍ അയവു വരുത്താനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.അതിനിടെ നേപ്പാളിന്റെ ഭാഗങ്ങള്‍ ഇന്ത്യ കയ്യടക്കി വച്ചിരിക്കുകയാണെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ അവ തിരിച്ചുപിടിക്കുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാള്‍ പാര്‍ലമെന്റ് ചര്ച്ചയ്ക്കെടുത്തതിനു പിന്നാലെയാണ് ഒലിയുടെ പ്രതികരണം.ചരിത്രപരമായ വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ കാലാപാനി സംബന്ധിച്ച തര്‍ക്കം നേപ്പാള്‍ പരിഹരിക്കും. പ്രദേശത്ത് ക്ഷേത്രവും കൃത്രിമമായി നദിയും സൃഷ്ടിച്ച ഇന്ത്യ, പിന്നാലെ കരസേനയെ ഉപയോഗിച്ച് അവിടം കയ്യടക്കിയെന്ന് അദ്ദേഹം ആരോപിച്ചു.