ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് സിനിമ ചിത്രീകരണം പുനരാരംഭിച്ചു

0

പത്ത് സിനിമകളുടെ ഇന്‍ഡോര്‍ ഷൂട്ടിംഗാണ് ആരംഭിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്ഥാനത്ത് സിനിമകളുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. നേരത്തെ ഇന്‍ഡോര്‍ ഷൂട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.സിനിമ സെറ്റുകളില്‍ ചിത്രീകരണസമയത്ത് അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും അടക്കം 50 പേര്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സീരിയല്‍ ഷൂട്ടിംഗിന് ഇത് 25 പേരായി നിജപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ ഇപ്പോഴുള്ള ഇളവുകള്‍ മതിയാകില്ല എന്നായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകര്‍ സ്വീകരിച്ചിരുന്ന നിലപാട്.കൊവിഡ് വലിയ സാമ്ബത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതടക്കമുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. ഇന്‍ഡോര്‍ ഷൂട്ടിന് അനുമതി ലഭിച്ചതിന് പിന്നാലെ തന്നെ സീരിയലുകളുടെ ഷൂട്ടിംഗും സംസ്ഥാനത്ത് പുനരാരംഭിച്ചിരുന്നു.

You might also like
Leave A Reply

Your email address will not be published.