ഇന്നത്തെ പാചകം ഉണക്കച്ചെമ്മീൻ റോസ്റ്റ്

0

മീനിനൊക്കെ തൊട്ടാൽ പൊള്ളുന്ന വിലയുള്ള ഈ കാലഘട്ടത്തിൽ നമുക്കൊന്ന് ഉണക്കച്ചെമ്മീൻ റോസ്റ്റ് ഒന്ന് ഉണ്ടാക്കിയാലോ…

ചേരുവകൾ

ഉണക്കച്ചെമ്മീൻ – 20 ഗ്രാം

ചെറിയ ഉള്ളി – 200 ഗ്രാം

മുളക് പൊടി – രണ്ട് ടീസ്പൂൺ

കുറച്ച് വെളിച്ചെണ്ണ, കുറച്ച് കറിവേപ്പില, ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യംതന്നെ ഉണക്ക ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി വെളിച്ചെണ്ണയിൽ ഒന്ന് ഫ്രൈ ചെയ്തെടുത്ത് മാറ്റിവെക്കാം,അടുത്തതായി 200 ഗ്രാം ചെറിയുള്ളി അരിഞ്ഞു അതിൽ രണ്ട് ടീസ്പൂൺ മുളക് പൊടി ഇട്ട് മിക്സിയിൽ ഒന്ന് ക്രഷ് ചെയ്തു നേരത്തെ ഫ്രൈ ചെയ്ത അതേ വെളിച്ചെണ്ണയിൽ ഇത് വയറ്റിയെടുക്കാംആവശ്യമെങ്കിൽ കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിച്ച്‌ കൊടുക്കാം, ഇത് ഒന്ന് വഴന്ന് വന്നാൽ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുക്കാം,ഇതൊന്ന് ഫ്രൈ ആയതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ഉണക്കച്ചെമ്മീൻ കൂടിയിട്ട് നല്ലവണ്ണം മിക്സ് ആക്കി കുക്ക്‌ ചെയ്തെടുത്താൽ നമ്മുടെ ഉണക്ക ചെമ്മീൻ റോസ്റ്റ് തയ്യാറാകുന്നതാണ്…

You might also like
Leave A Reply

Your email address will not be published.