അത്ലറ്റിക് ക്ലബിനെതിരായ ജയത്തോടെ തല്കാലത്തേക്കെങ്കിലും ബാഴ്സലോണ ഒന്നാമതെത്തി. ഇവാന് റാകിടിച്ച് നേടിയ ഒരു ഗോളാണ് ബാഴ്സയ്ക്ക് തുണയായത്. അത്ലറ്റികോ എതിരില്ലാത്ത ഒരു ഗോളിന് ലെവാന്റയെ മറികടന്നു. വല്ലാഡോളിഡ് – ഗെറ്റാഫെ മത്സരം സമനിലയില്‍ പിരിഞ്ഞു.കഴിഞ്ഞ കലീയില്‍ സെവിയ്യയോട് സമനില വഴങ്ങിയ ബാഴ്സക്ക് ഈ വിജയം ആത്മവിശ്വാസം നല്‍കും. രണ്ടാം പകുതിയില്‍ ആയിരുന്നു റാകിടിച്ചിന്റെ ഗോള്‍ പിറന്നത്. 71ാം മിനിറ്റില്‍ ലിയോണല്‍ മെസിയാണ് ഗോളിന് വഴിയൊരുക്കിയത്.ജയത്തോടെ ബാഴ്സലോണ 68 പോയന്റുമായി ലീഗില്‍ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച റയല്‍ 65 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് മയോര്‍ക്കയെ തോല്‍പ്പിച്ചാല്‍ റയലിന് വീണ്ടും ഒന്നാമെത്താം.