ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്‍റര്‍ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബജാജ് ഇന്ന് ഉദ്ഘാടനം ചെയ്തു
സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്‍റര്‍ എന്ന പേരിട്ടിരിക്കുന്ന ആശുപത്രിയില്‍ 10,000 ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കാനായാണ് ചത്താര്‍പുരില്‍ കെയര്‍ സെന്‍റര്‍ ആരംഭിച്ചിരിക്കുന്നത്. ഹോം ഐസൊലേഷന് സൗകര്യമില്ലാത്തവരേയും ഇവിടെ പ്രവേശിപ്പിക്കും. 1700 അടി നീളവും 700 അടി വീതിയുമാണ് ഈ കെട്ടിടത്തിനുള്ളത്. ഇത് ഏകദേശം…