ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുതിയതായി ജൂലൈ 31വരെ പാസ് അനുവദിക്കില്ല
നിലവില്‍ പാസ് അനുവദിച്ചവരില്‍ അഞ്ചുപേര്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. ജില്ല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങള്‍. 65നു മുകളിലും10ല്‍ താഴെയും വയസ്സുള്ളവര്‍ക്ക് പൊതുഗതാഗത സംവിധാനം അനുവദിക്കില്ല. കോവിഡ്വ്യാപന സാധ്യത കൂടുതലായതിനാല്‍ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്.ടി.സി, പ്രൈവറ്റ് ബസുകളിലും പൊതു ഇടങ്ങളിലും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരെയും 10 വയസ്സില്‍ കുറഞ്ഞവരെയും കയറ്റാന്‍ പാടില്ല.